HOME
DETAILS
MAL
പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം: തിരുവഞ്ചൂര്‍
backup
May 16 2017 | 21:05 PM
കോട്ടയം: കെ.എസ്.ആര്.ടി.സിയില്‍ ഉദ്യോഗസ്ഥ തലം മുതല്‍ താഴേതട്ടുവരെ യൂനിഫോം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃണന്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയം ചിന്തിക്കരുത്. ഒരു വകുപ്പില്‍ ജോലിചെയ്യുന്നവര്‍ വ്യത്യസ്ത മനോഭാവത്തോടെ നില്‍ക്കുന്നത് ശരിയല്ല. ഐക്യം ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമാണെന്നും വേര്‍തിരിവ് ഒഴിവാക്കാന്‍ ഇത്തരം നടപടികള്‍ ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടപ്പാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ഗതാഗത വകുപ്പും സര്‍ക്കാരും ഇത് ഗൗരവപൂര്‍വം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."