മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: ഫോറന്‍സിക് പരിശോധനാ ഫലം പൊലിസിന് അനുകൂലം
കാളികാവ്: നിലമ്പൂര്‍ കരുളായി വന മേഖലയിലെ പൊലിസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലിലെ ഫോറന്‍സിക് തെളിവുകള്‍ പൊലിസിന് അനുകൂലം. വരയന്‍ മലയില്‍ പൊലിസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റ് ക്യാംപില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറന്‍സിക്ക് പരിശോധനയിലാണ് പൊലിസിന് അനുകൂലമായ തെളിവ് ലഭിച്ചിട്ടുള്ളത്.
2016 നവംബര്‍ 24 ന് ആണ് വരയന്‍ മലയില്‍ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജ്, അജിത എന്നിവര്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
മാവോയിസ്റ്റുകള്‍ മരിക്കാനിടയായത് ഏറെ കോലാഹലമുണ്ടാക്കിയിരുന്നു. ഭരണകക്ഷിയായ സി.പി.ഐ ഉള്‍പടെ പൊലിസിനെതിരേ തിരിഞ്ഞു. പ്രകോപനമില്ലാതെ പൊലിസ് മാവോയിസ്റ്റുകള്‍ക്കെതിരേ വെടിയുതിര്‍ത്തുവെന്നതായിരുന്നു പ്രധാന ആരോപണം. മലവാരത്തില്‍ സംഘടിച്ച് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നവരെ നേരിട്ടുവെന്ന പൊലിസിന്റെ മൊഴി ആരും മുഖവിലക്കെടുത്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."