ഗുജറാത്തില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ ഏഴ് പേര് ശ്വാസംമുട്ടി മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ മാലിന്യടാങ്ക് ദുരന്തം. ഹോട്ടലിന്റെ മാലിന്യടാങ്കിലിറങ്ങി വൃത്തിയാക്കുന്നതിനിടെ ഏഴു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു.
വഡോദരയില്‍നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഫാര്ടിക്യ വില്ലേജിലെ ദര്ശന് ഹോട്ടലിലാണ് സംഭവം. സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയതാണ് അപകടത്തിന് കാരണം. സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്ക്കെതിരെ കേസെടുത്തും.
മഹേഷ് പഠന്വാടിയ, അശോക് ഹരിജന്‍, ബ്രിജേഷ് ഹരിജന്‍, മഹേഷ് ഹരിജന്‍ എന്നീ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. മരിച്ച അജയ് വാസവ(24), വിജയ് ചൗഹാന്(22), സഹദേവ് വാസവന്(22) എന്നിവര്‍ ഹോട്ടല്‍ തൊഴിലാളികളാണ്.
ടാങ്കിലേക്ക് ആദ്യം ഇറങ്ങിയത് മഹേഷ് പഠന്വാടിയയാണ്. എന്നാല്‍ പിന്നീട് പ്രതികരണം ഒന്നും ഇല്ലാതായതോടെ അശോക് ഹരിജന്‍, ബ്രിജേഷ് ഹരിജന്‍, മഹേഷ് ഹരിജന്‍ എന്നിവരും ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞിട്ടും ഇവരെ പുറത്ത് കാണാതായതോടെയാണ് ഹോട്ടല്‍ തൊഴിലാളികളായ മൂന്നുപേരും ടാങ്കില്‍ ഇറങ്ങിയത്. ഇതോടെ എല്ലാവരും ദുരന്തത്തില്‍പ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."