കൊലക്കേസ് പ്രതികളെ സംരക്ഷിക്കില്ല:കോടിയേരി
കണ്ണൂര്‍: ആര്.എസ്.എസ് പ്രവര്ത്തകന് കക്കംപാറയിലെ ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
പ്രതികളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. ഇതു വെറും പറച്ചിലല്ല, പ്രായോഗികമായി നടപ്പാക്കും.
പയ്യന്നൂര്‍ ഏരിയാകമ്മിറ്റിയും ജില്ലാകമ്മിറ്റിയും കൊലപാതകത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. കേസില്‍ പൊലിസ് അന്വേഷണം നടന്നുവരികയാണ്. അതു പൂര്‍ത്തിയായാല്‍ പാര്ട്ടിക്കാര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും. ഇതുപോലെ പ്രതികളെ തള്ളിപ്പറയാന്‍ ബി.ജെ.പി തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
സമാധാനയോഗ തീരുമാനം നടപ്പാക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്. യോഗ തീരുമാനം ലംഘിക്കുന്ന അവസ്ഥ ഇരുഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.
കൊലയ്ക്കുശേഷം സി.പി.എം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനമെന്ന രീതിയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വിഡിയോ വ്യാജമാണെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."