യു.പിയില്‍ ഏഴു വയസുകാരിയെ പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചു കൊലപ്പെടുത്തി
ഖൊരക്പൂര്‍: യു.പിയിലെ ഖൊരക്പൂറില് ഏഴു വയസുകാരിയെ പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചു കൊലപ്പെടുത്തി. പ്രതി വിനോദ് റായിയെ(55) പൊലിസ് അറസ്റ്റ് ചെയ്തു. വള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഏഴു വയസുകാരിയും സഹോദരിയും വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ ഇവിടെയെത്തിയ പ്രതി കുട്ടികളോട് അഛന് വിളിക്കുന്നുണ്ടെന്നും തന്നൊടൊപ്പം വരാനും ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് സഹോദരി അനിയത്തിയെ ഇയാള്‍ക്കൊപ്പം വിട്ടു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുമായി പ്രതി ബൈക്കില്‍ പോകുന്നത് കണ്ട ചിലരാണ് വിവരം പൊലിസിനെ അറിയിച്ചത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഗ്രാമത്തിലെ മാവിന് തോട്ടത്തില്‍ കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതായി കുറ്റസമ്മതം നടത്തിയെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലിസ് സുനില്‍ ഗുപ്ത വ്യക്തമാക്കി. സ്ഥലത്തു നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് കുട്ടികളുടെ പിതാവാണ് പ്രതിയായ വിനോദ് റായ്. ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ വിവാഹിതരാണ്. സംഭവം നടന്ന ദിവസം ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നു. ഭാര്യയും മകനും മുംബൈയില്‍ പോയ സമയത്താണ് ഇയാള്‍ കൃത്യം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."