
മാമാങ്കം
കേരളത്തില്‍ ഐതിഹ്യപ്പെരുമകളാല്‍ നിലകൊള്ളുന്നു നിളാ തീരത്തെ നാവാമുകുന്ദക്ഷേത്രം. പിതൃതര്‍പ്പണ കര്‍മങ്ങള്‍ക്ക് ഏറെ പ്രസിദ്ധവും ഇവിടം ത്രിമൂര്‍ത്തി സംഗമസ്ഥാനമെന്ന് അറിയപ്പെടുകയും ചെയ്യുന്നു. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ദിവംഗതരായ പൂര്‍വ്വപിതാക്കള്‍ക്കും ബന്ധുജനങ്ങള്‍ക്കും വേണ്ടി കേരളത്തിന്റെ നാനാഭാഗത്തു നിന്നുള്ള അനേകം ആളുകള്‍ ബലിതര്‍പ്പണ കര്മങ്ങള്ക്കായും അസ്ഥിനിമജ്ജനത്തിനും മറ്റുമായി ഈ സംഗമസ്ഥാനത്ത് എത്താറുണ്ട്. നിളയുടെ വടക്കേ തീരത്ത് തിരുനാവായ നാവാമുകുന്ദക്ഷേത്രവും ദക്ഷിണഭാഗത്ത് അങ്ങേക്കരയില്‍ ശിവക്ഷേത്രവും അതിനടുത്തായി ബ്രഹ്മക്ഷേത്രവും സ്ഥിതിചെയ്യുന്നതിനാല്‍ ത്രിമൂര്‍ത്തി സംഗമസ്ഥാനമെന്ന് അറിയപ്പെടുന്നു.
മാമാങ്കം
കേരള ചരിത്രത്തിന്റെ പ്രാചീന കാലത്ത് ദക്ഷിണഗംഗയെന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ ഉള്ത്തീരത്തില് തിരുനാവായ മണപ്പുറത്ത് 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടന്നുവന്നിരുന്ന ഉത്സവമായിരുന്നു 'മാമാങ്കം'. മലബാറിന്റെ സംസ്കാരിക ചരിത്രത്തിലും രാഷ്ട്രീയ ചരിത്രത്തിലും നിര്‍ണായകമാണ് മാമാങ്കം. മാഘമാസത്തിലെ മകം നാളില്‍ നാട്ടുരാജാക്കന്മാര് നടത്തിക്കൊണ്ടുവന്ന മാഘമകം എന്ന മഹോത്സവം പിന്നീട് മാമാങ്ക മഹോത്സവമായി മാറി. പുഷ്യമാസത്തിലെ പൂയ്യം നാളില്‍ ആരംഭിച്ച് മാഘമാസത്തിലെ മകം വരെയുള്ള 30 ദിവസങ്ങളിലായാണ് മാമാങ്കം ആഘോഷിച്ചിരുന്നത്. കേരളത്തിലെ എല്ലായിടത്തുമുളള കലാ- സംസ്കാരിക പരിപാടികളുടെയും അരങ്ങുകൂടിയായിരുന്നു അത്. കാര്‍ഷിക വിഭവങ്ങളുടെയും കരകൗശല വിഭവങ്ങളുടെയും മറ്റു പ്രദര്‍ശനവും സംഗീത സദസും കായിക അഭ്യാസപ്രകടനവും സാഹിത്യേത്സവങ്ങളും അധികാര കൈമാറ്റവും വ്യാപാര മേളകളും എന്നിവയൊക്കെ ഉള്‍കൊള്ളുന്ന ഒരു ആഘോഷ മേളകൂടിയായിരുന്നു മാമാങ്കം.
മാമാങ്ക ചരിത്രം
മാമാങ്കത്തിന്റെ ആരംഭത്തെക്കുറിച്ച് ചരിത്രഗവേഷകരില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. പലയിടങ്ങളിലും ചരിത്രവും ഐതിഹ്യവും കൂടിക്കലര്‍ന്നു കിടക്കുന്നു.
മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം മഹോദയപുരത്തെ രാജാവില്‍ നിന്നു വള്ളുവക്കോനാതിരിക്ക് കിട്ടി. പിന്നീട് സാമൂതിരിയുടെ സൈന്യം തിരുനാവായ പിടിച്ചടക്കിയതോടെ ആ സ്ഥാനം സാമൂതിരി കൈയടക്കി. മന്ത്രിമാരുടെയും പടനായകരുടെയും ഏറനാട്, പോളനാട് സേനാവിഭാഗങ്ങളുടെയും അകമ്പടിയോടെ സാമൂതിരി 'നിലപാട്' നില്ക്കും. തന്റെ കൈയ്യില്‍ നിന്ന് തട്ടിയെടുത്ത ആ അംഗീകാരം തിരിച്ചുപിടിക്കാന്‍ വള്ളുവക്കോനാതിരി ശ്രമിച്ചിരുന്നെങ്കിലും നേര്‍ക്കുനേര്‍ യുദ്ധത്തിന് ശക്തിയുണ്ടായിരുന്നില്ല. അതിനു കണ്ട ഉപായമായിരുന്നു ചാവേറുകള്‍. മാമാങ്കച്ചാവേര് എന്ന് അറിയപ്പെട്ടിരുന്ന ഇവര്‍ സാമൂതിരിക്ക് സംരക്ഷണം നല്കുന്ന പടയാളികളുടെ ഇടയിലൂടെ ചത്തും കൊന്നും മുന്നേറി സാമൂതിരിയുടെ അടുത്ത് എത്താന്‍ ശ്രമിക്കും. ഇങ്ങനെ 400 വര്‍ഷക്കാലം ഒരു സാമൂതിരിയും ചാവേറിനാല്‍ വധിക്കപ്പെട്ടില്ലെന്ന് കാണാം. എന്നാല്‍ 1695ലെ മാമാങ്കത്തില്‍ ചന്ത്രത്തില്‍ ചന്തുണ്ണി എന്ന കുഞ്ഞു ചാവേര്‍ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും സാമൂതിരി ഒഴിഞ്ഞുമാറിയതിനാല്‍ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു എന്നും പറയപ്പെടുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ മാമാങ്കം എന്ന മാഘമകം അവസാനിക്കുകയും ചെയ്തു. മാമാങ്കം അസ്തമിച്ചുവെങ്കിലും മാമാങ്കത്തിന്റെ സ്മരണകള്‍ ഉയര്‍ത്തുന്ന പുരാതന അടയാളങ്ങളുടെ നേര്പതിപ്പ് ഇന്നും അവിടെ അവശേഷിക്കുന്നു.
നിലപാട് തറ
മാമാങ്കത്തിന്റെ രക്ഷാപുരുഷനായ രാജാവ് എഴുന്നള്ളിയിരുന്നത് നിലപാട് തറയില്‍ നിന്നായിരുന്നു. കോഴിക്കോട് സാമൂതിരി മാമാങ്കത്തിന്റെ രക്ഷപുരുഷസ്ഥാനം കൈയടക്കിയതിനെ തുടര്‍ന്ന്, ചാവേര്‍ പടയുടെ ഉത്ഭവം അങ്ങാടിപ്പുറത്തെ തിരുമാന്ധാം കുന്നിലുളള മാമാങ്ക തറയില്‍ നിന്നും.
ചാവേര്‍ പടയാളികള്‍ ബീരാന് ചിറയിലെ പട്ടിണിത്തറയിലെത്തി ക്യാമ്പു ചെയ്തതിനു ശേഷമാണ് വ്രതാനുഷ്ഠത്തോടെ നിലപാട് തറയെ ലക്ഷ്യമാക്കി പാഞ്ഞടുത്തിരുന്നത്. കൊടക്കല്‍ ഓട്ടുകമ്പനിയുടെ കോമ്പൗണ്ടിനകത്താണ് ഈ നിലപാട് തറ സ്ഥിതി ചെയ്യുന്നത്.
പഴുക്കാമണ്ഡപം
സാമൂതിരി രാജാക്കന്മാര് ചാവേര്‍ പടയുടെ പോരാട്ടം ഇരുന്ന് കണ്ടിരുന്ന മണ്ഡപമാണ് പഴുക്കാമണ്ഡപം. ഇത് നാവാമുകുന്ദ ക്ഷേത്ര വളപ്പിനകത്ത് നിളാ നദിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു.
മരുന്നറ
മാമാങ്കത്തില്‍ മുറിവേറ്റ പടയാളികള്‍ക്കുള്ള മരുന്നുകള്‍ സൂക്ഷിച്ചിരുന്നത് മരുന്നറയിലായിരുന്നു. രാജാവുമായി ബന്ധപ്പെട്ട പൂര്‍വ്വ വസ്തുക്കളും ആയുധങ്ങളും സൂക്ഷിച്ചിരുന്ന സ്ഥലമാണെന്നും പടയാളികളുടെ ശവസംസ്കാരം നടത്തിയിരുന്ന സ്ഥലമാണെന്നും പറയപ്പെടുന്നു.
ചങ്ങമ്പള്ളി കളരി
മാമാങ്കത്തിന്റെ ശേഷിപ്പുകളില്‍ ഏറ്റവും പ്രൗഢി പ്രകടമാക്കുന്നത് ചങ്ങമ്പള്ളി മര്‍മ്മ കളരിയിലാണ്. സാമൂതിരി കര്‍ണാടകയില്‍ നിന്ന് കളരി ഗുരുക്കന്മാരെ കൊണ്ടുവന്ന് ചങ്ങമ്പള്ളിയില്‍ കുടിയിരുത്തിയിരുന്നു. ഇവരുടെ പരിശീലനത്തിനായി ഉണ്ടാക്കിയതാണ് ചങ്ങമ്പള്ളി കളരി എന്നു പറയുന്നു.
മണിക്കിണര്‍
യുദ്ധഭൂമിയിലെ ചാവേറുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ജീവന് പോയവരെ കൂട്ടത്തോടെ സംസ്കരിച്ചിരുന്നത് മണിക്കിണറിലായിരുന്നു. മൃതദേഹങ്ങള്‍ കൂട്ടതോടെ മണിക്കിണറിലിട്ട് ആനയെകൊണ്ട് ചവിട്ടി താഴ്ത്തിയിരുന്ന സ്ഥലമാണിത്.
കുത്തുകല്ല്
തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിന്റ കിഴക്കേ ഗോപുരത്തിനടുത്ത് പണ്ട് ഒരു ആല്വൃക്ഷമുണ്ടായിരുന്നു. അതിന് അഭിമുഖമായി ഒരു കല്‍വിളക്കും. ഈ കല്‍വിളക്കില്‍ കത്തിക്കുന്ന ദീപം കാറ്റടിച്ചു കെടുക പതിവായിരുന്നു. ഇതിനു പരിഹാരമായി കാറ്റിന്റെ ഗതി നിരീക്ഷിച്ച് ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ വടക്ക് എടക്കുളം കുന്നംപുറത്ത് ചെങ്കല്ലില്‍ രണ്ടാള് ഉയരത്തില്‍ കാണപ്പെടുന്ന കുത്തുകല്ല് പെരുന്തച്ഛന് സ്ഥാപിച്ചതാണെന്ന് കരുതപ്പെടുന്നു. അതിനു ശേഷം കല്‍വിളക്കിലെ ദീപം കെടുകയുണ്ടായിട്ടില്ല എന്നാണ് ഐതിഹ്യം. ആയതിനാല്‍ ഇത് മഹാശിലയുഗ സ്മാരകമായി കേരള പുരാവസ്തു സ്ഥിരീകരിച്ചിട്ടുണ്ട്.
താമരക്കായല്‍
തലമുറകള്‍ മാറിമറയുമ്പോഴും മാമാങ്ക സ്മരണകള്‍ തുടിക്കുന്ന മണ്ണിന്റെ മാനവിക മുഖം ഏകദേശം 400 ഏക്കറോളം പരന്നു കിടക്കുന്ന നാവാമുകുന്ദ ക്ഷേത്രത്തിനു സമീപത്തുള്ള താമരക്കായല്‍ തന്നെയാണ്. താമര ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്നത് തിരുനാവായയിലാണ്. ഇതിനു നേതൃത്വം നല്‍കുന്നത് ഇവിടെയുളള മുസ്ലിം കുടുംബങ്ങളാണ്. ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവില്ലാതെ കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലേക്കും താമര കൊണ്ടു പോകുന്നതും ഇവര്‍തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാട്സാപ്പിലെ ഒരോറ്റ ഫോൺ കാളിൽ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർന്നേക്കാം; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ വിദഗ്ധർ
uae
• 10 days ago
പാണ്ടിക്കാട് നിന്നും യുവപ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്
Kerala
• 10 days ago
പ്രണയം നിരസിച്ചതിന് പെൺകുട്ടിയുടെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു; യുവാക്കൾ അറസ്റ്റിൽ
Kerala
• 10 days ago
സത്യസന്ധമായി വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ സുപ്രഭാതത്തിന്റെ പങ്ക് വളരെ വലുത്: ഒഎംഎസ് തങ്ങൾ മേലാറ്റൂർ
Saudi-arabia
• 10 days ago
ഫാസ്ടാഗ് വാർഷിക പാസ് ആരംഭിച്ചു, ആദ്യ ദിനം ലക്ഷത്തിലേറെ രജിസ്ട്രേഷൻ; പാസ് ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം!
National
• 10 days ago
പെട്രോൾ പമ്പിന് മുന്നിൽ വെച്ച് കത്തിക്കൊണ്ടിരുന്ന ട്രക്കിലേക്ക് ചാടിക്കയറി ഓടിച്ചുപോയി; യുവാവിന്റെ ധീരതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
Saudi-arabia
• 10 days ago
കൊന്ന് ഡ്രമ്മിനുള്ളിൽ നിറച്ച് യുവാവിന്റെ മൃതദേഹം; ഭാര്യയെയും മക്കളെയും കെട്ടിട ഉടമയുടെ മകനെയും കാണാനില്ല; വീണ്ടും ഞെട്ടിച്ച് 'ഡ്രം മർഡർ'
National
• 10 days ago
തിരക്ക് കൂട്ടി നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ; സ്കൂൾ തുറക്കുന്നതിന് മുമ്പേ മാർഗനിർദേശങ്ങൾ പുറത്തിറക്കി പൊലിസ്
uae
• 11 days ago
'വോട്ട് ചോരി'യിൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ തുറന്ന പോരിന് ഇൻഡ്യ സഖ്യം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്
National
• 11 days ago
ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചു; റിയാദില്‍ 84 വ്യപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
Saudi-arabia
• 11 days ago
തുടർച്ചയായ മൂന്നാം ദിവസവും മഴയിൽ മുങ്ങി മുംബൈ; യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാനകമ്പനികൾ
National
• 11 days ago
റഫറിമാർക്കെതിരായ വിമര്‍ശനത്തില്‍ അല്‍ഐന്‍ ക്ലബ്ബിനെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ ഫുട്ബോള്‍ അസോസിയേഷന്
uae
• 11 days ago
ഗ്വാട്ടിമാലൻ ജയിലിൽ കലാപം; വെടിവയ്പ്പിൽ ഒരു ജയിൽ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; ഗുണ്ടാസംഘങ്ങൾ ബന്ദികളാക്കിയ ഒമ്പത് ജയിൽ ഗാർഡുകളെ മോചിപ്പിച്ചു
International
• 11 days ago
മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഒരു പൊലിസുകാരൻ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്
National
• 11 days ago
എറണാകുളം-തൃശൂർ ദേശീയപാതയിൽ വീണ്ടും ഗതാഗതക്കുരുക്ക്; കിലോമീറ്ററുകൾ നീണ്ട് വാഹനങ്ങളുടെ നിര; വഴി തിരിച്ചുവിടുന്നു
Kerala
• 11 days ago
‘വാട്സ്ആപ്പ് സ്ക്രീൻ മിററിംഗ് ഫ്രോഡ്’; ഒറ്റ വീഡിയോ കോൾ വഴി ബാങ്ക് അക്കൗണ്ട് കാലിയാകും
crime
• 11 days ago
എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന്റെ കയ്യിന് പരുക്ക്
National
• 11 days ago
മണിക്കൂറുകൾ നീണ്ട ആശങ്ക, വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയിട്ടില്ലെന്ന് എയർ ഇന്ത്യ; ഒടുവിൽ മറ്റൊരു വിമാനം ഡൽഹിയിലെത്തി
Kerala
• 11 days ago
മലേറിയ പകർച്ചവ്യാധിക്കെതിരെ ഒന്നിച്ച് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയും ഐഐടി മദ്രാസും
uae
• 11 days ago
പൂജപ്പുര ജയിലിലെ ക്യാന്റീനിൽ മോഷണം; സംഭവം പൊലിസിന്റെ മൂക്കിൻതുമ്പത്ത്, നഷ്ടമായത് നാല് ലക്ഷം രൂപ
Kerala
• 11 days ago
ഹൈദരാബാദിൽ ശോഭാ യാത്രയ്ക്കിടെ വൈദ്യുതാഘാതം; രഥം വൈദ്യുത ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം
National
• 11 days ago