അന്താരാഷ്ട്ര വയോജനദിനം കൊല്ലം സിറ്റി പൊലിസിന്റെ നേതൃത്വത്തില്‍ മിനി മാരത്തോണ്‍
കൊല്ലം: വയോജനങ്ങളോടുള്ള ആദരവും കരുതലും രൂപപ്പെടുത്തുന്നതിന് പുതുതലമുറയെ പ്രാപ്തരാക്കണമെന്ന ആശയം പ്രചരിപ്പിക്കുന്നതിനായി അന്താരാഷ്ട്ര വയോജന ദിന(ഒക്ടോബര്‍ ഒന്ന്)ത്തോടനുബന്ധിച്ച് കൊല്ലം സിറ്റി പൊലിസ് 'റണ്‍ ഫോര്‍ എല്‍ഡേഴ്സ്' എന്ന സന്ദേശവുമായി കൊല്ലം മിനി മാരത്തോണ്‍ - 2018 നടത്തും.
30ന് രാവിലെ ആറിന് കൊല്ലം ബീച്ചില്‍ നിന്നും പുരുഷന്മാരുടെ 10 കി.മി. മിനി മാരത്തോണ്‍ എം. മുകേഷ് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്യും. കൊല്ലം ജില്ലാ കലക്ടര്‍ ഡോ. കാര്ത്തികേയന് മത്സരാര്‍ഥികള്‍ക്ക് സ്പോര്‍ട്ട്സ് കിറ്റ് വിതരണം ചെയ്യം.
കൊല്ലം ബീച്ചില്‍ നിന്നും ആരംഭിച്ച് ചിന്നക്കട വഴി ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ എത്തിച്ചേരും. രാവിലെ ഏഴിന് വനിതാ മിനി മാരത്തണ്‍ കടപ്പാക്കട സ്പോര്‍ട്ട്സ് ക്ലബില്‍ സബ് കലക്ടര്‍ ഡോ. എസ് ചിത്ര ഫ്ളാഗ് ഓഫ് ചെയ്യും. കടപ്പാക്കട സ്പോര്‍ട്ട്സ് ക്ലബില്‍ നിന്നും ആരംഭിച്ച് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ എത്തിച്ചേരും.
രാവിലെ 7.30ന് ജവഹര്‍ ജങ്ഷനില്‍ നിന്നും ബഹുജനങ്ങളും സെലിബ്രിറ്റികളും പങ്കെടുക്കുന്ന ഫണ്‍ റണ്‍ കൊല്ലം അസിസ്റ്റന്റ് കലക്ടര്‍ ഇലക്കിയ ഫ്ളാഗ് ഓഫ് ചെയ്യും. ജവഹര്‍ ജങ്ഷനില്‍ നിന്നും ആരംഭിച്ച് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്നു. 8.30ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വിതരണം ചെയ്യും. എം. നൗഷാദ് എം.എല്‍.എ പങ്കെടുക്കും
ആരോഗ്യപരമായി പ്രശ്നങ്ങള്‍ ഇല്ലാത്ത 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടുള്ളൂയെന്നും മത്സരത്തില്‍ പങ്കെടുക്കുന്നവരെല്ലാം അവരുടെ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് കൊല്ലം സിറ്റി പൊലിസ് നല്കുന്ന ടി ഷര്‍ട്ടും തൊപ്പിയും ധരിച്ചു മാത്രമേ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പാടുള്ളൂയെന്നും മത്സരത്തില്‍ പങ്കെടുത്ത് സ്റ്റേഡിയത്തില്‍ എത്തിചേരുന്ന എല്ലാവര്ക്കും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നും കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ ഡോ. അരുള്‍ ആര്.ബി. കൃഷ്ണ അറിയിച്ചു.
ഓട്ടത്തിനിടയില്‍ ശാരീരികാസ്വസ്ഥകള്‍ ഉണ്ടാകുന്നവര്‍ക്ക് അടിയന്തിര ചികില്‍സ ലഭ്യമാക്കുന്നതിന് മെഡിക്കല്‍ ടീം ഉല്‍പ്പടെയുള്ള ആംബുലന്‍സ് സേവനം സജ്ജമാക്കിയിട്ടുണ്ട്.
രജിസ്ട്രേഷന് ഇന്നലെ ആരംഭിച്ചു. കൊല്ലം ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫിസ് (0474 2742265) കൊല്ലം എ.ആര് ക്യാംപ് (0474 2742970) എന്നീ നമ്പരുകളിലൂടെയും ജില്ലാ പൊലിസിന്റെ ഒഫിഷ്യല്‍ വെബ്സൈറ്റിലൂടെയും രജിസ്ട്രേഷന് നടത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."