HOME
DETAILS
MAL
15 വര്‍ഷം പഴക്കമുള്ള ഡീസല്‍ എഞ്ചിന്‍ ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കരുത്: നിരോധനം ജനുവരി ഒന്ന് മുതല്‍
backup
November 06 2020 | 09:11 AM
തിരുവനന്തപുരം:15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ എഞ്ചിന്‍ ഓട്ടോറിക്ഷകള്‍ നിരത്തുകളില്‍ നിന്ന് ഒഴിവാക്കുന്നു. 2021 ജനുവരി ഒന്നിന് ശേഷം 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേരളാ മോട്ടോര്‍ വാഹനചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തതായാണ് റിപ്പോര്‍ട്ട്.
പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കായിരിക്കും ഈ നിയമം ബാധകമാകുക. പ്രകൃതി സൗഹാര്‍ദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നടപടി.
15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഓട്ടോറിക്ഷകള്‍ ഇലക്ട്രിക്, സി.എന്‍.ജി, എല്‍.പി.ജി, എല്‍.എന്‍.ജി തുടങ്ങിയവയിലേക്ക് മാറിയാല്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."