HOME
DETAILS

വാലില്ലാപുഴയില്‍ നടന്നത് കാന്തപുരം വിഭാഗം അക്രമികളുടെ അഴിഞ്ഞാട്ടം

  
backup
June 16 2019 | 18:06 PM

98546231324656543213212166546532264-2



അരീക്കോട്: സമസ്തക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാലില്ലാപുഴ തര്‍ബിയ്യത്തുല്‍ ഉലൂം മദ്‌റസയില്‍ പഠനാരംഭ ദിനത്തില്‍ നടന്നത് കാന്തപുരം വിഭാഗം അക്രമികളുടെ അഴിഞ്ഞാട്ടം. പിഞ്ചോമനകളെ മദ്‌റസയില്‍ പോകാന്‍ അനുവദിക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മതപഠനം മുടക്കാനാണ് എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ശ്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. അക്രമത്തില്‍ മദ്‌റസാ സെക്രട്ടറി കാരങ്ങാടന്‍ അബ്ദുല്‍ ലത്തീഫ് (49), വിദ്യാര്‍ഥിയെ മദ്‌റസയില്‍ ചേര്‍ക്കാനെത്തിയ മാപ്പിളവീട്ടില്‍ അബ്ദുല്‍ ഹമീദ് (50), ശങ്കരന്‍കണ്ടി മുഹമ്മദ് (60), കാട്ടില്‍ വീട്ടില്‍ ഹാരിസ് (41) എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലും അരീക്കോട് താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.


ശനിയാഴ്ച രാവിലെ 6.30ന് സംഘടിച്ചെത്തിയ കാന്തപുരം വിഭാഗം അക്രമം അഴിച്ചുവിടുകയായിരുന്നു. ക്ലാസെടുക്കാനായി എത്തിയ മദ്‌റസയിലെ അധ്യാപകനെ എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എത്തിയ അക്രമിസംഘം തടഞ്ഞതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. ഇതു ചോദിക്കാനെത്തിയ മദ്‌റസാ സെക്രട്ടറിയെയും രക്ഷിതാക്കളെയും അക്രമിസംഘം വളഞ്ഞിട്ട് അക്രമിച്ചു. ഇരുമ്പ് പൈപ്പ്, കത്തി, കരിങ്കല്ല് തുടങ്ങിയവയുമായി എത്തിയ എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമം അഴിച്ചുവിട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആയുധമേന്തി എത്തിയ ഗുണ്ടാ സംഘം അഴിഞ്ഞാടിയതോടെ വിദ്യാര്‍ഥികളും പരിഭ്രാന്തിയിലായി. പിഞ്ചുകുഞ്ഞുങ്ങളെയും അക്രമിസംഘം വെറുതെ വിട്ടില്ല. ഒന്നാം തരത്തില്‍ ചേരാനെത്തിയ കുട്ടികളെ പോലും തടഞ്ഞുവച്ചു. വിദ്യാര്‍ഥികള്‍ നിലവിളിച്ച് ഓടിയെങ്കിലും സംഘം രക്ഷിതാക്കളെ അക്രമിക്കുന്നത് തുടര്‍ന്നു. അരീക്കോട് പൊലിസ് സ്ഥലത്തെത്തിയതോടെ അക്രമിസംഘം ഓടിരക്ഷപ്പെടുകയായിരുന്നു. സംസ്ഥാന ഭരണസ്വാധീനം ഉപയോഗിച്ചാണ് കാന്തപുരം വിഭാഗം നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം നടത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പാഠപുസ്തകങ്ങള്‍ വലിച്ചെറിഞ്ഞും വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയുമാണ് മദ്‌റസക്കകത്ത് എസ്.എസ്.എഫ് അക്രമിസംഘം നിലയുറപ്പിച്ചത്. ചോദിക്കാനെത്തിയവരെയെല്ലാം ആയുധം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് കുറച്ചു വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാന്തപുരം വിഭാഗം ബോധപൂര്‍വം ശ്രമം നടത്തിവരികയാണ്. വ്യാജരേഖയുണ്ടാക്കി പള്ളി കൈവശപ്പെടുത്താനുള്ള ശ്രമവും നടത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലFസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  a month ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  a month ago