ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ മണല്‍തിട്ടയില്‍ കയറി മറിഞ്ഞു
മംഗളൂരു: ചെന്നൈ- മംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ മംഗളുരു സ്റ്റേഷനില്‍ മണല്തിട്ടയിലേക്ക് പാഞ്ഞു കയറി മറിഞ്ഞു. സ്റ്റേഷനില്‍ യാത്രക്കാരെ ഇറക്കിയ ശേഷം പിറ്റിലേക്ക് മാറ്റുന്നതിനിടെയാണ് പാളം കഴിഞ്ഞ് ട്രെയിന്‍ മണല്തിട്ടയിലേക്ക് ഇടിച്ചു കയറിയത്.
അപകടത്തെ തുടര്‍ന്ന് മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ഇന്നലെ ട്രെയിനുകള്‍ പുറപ്പെടാന്‍ വൈകി. അപകട കാരണത്തെ കുറിച്ച് റെയില്‍വേ അന്വേഷണം തുടങ്ങി.
ചെന്നൈയില്‍ നിന്നും പുറപ്പെട്ട് ഇന്നലെ രാവിലെ 10.30 ഓടെ മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങിയ ശേഷം വൃത്തിയാക്കാനായി പിറ്റിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം.
പിന്നിലേക്കെടുത്ത ട്രെയിന്‍ സ്റ്റേഷനിലെ രണ്ടാമത്തെ ട്രാക്കിന്റെ അവസാനവും കഴിഞ്ഞ് മണല്‍ തിട്ടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പിറകിലെ ജനറേറ്റര്‍ കോച്ച് പൂര്‍ണമായും മണല്‍ തിട്ടയിലേക്ക് മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് മംഗളൂരുവില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1.25നു പുറപ്പെടേണ്ട മംഗളൂരു -ചെന്നൈ മെയില്‍ അരമണിക്കൂര്‍ വൈകിയും 2.20 ന് പുറപ്പെടേണ്ട മംഗളൂരു- തിരുവനന്തപുരം എക്സ്പ്രസ് 20 മിനുട്ട് വൈകിയുമാണ് പുറപ്പെട്ടത്. വൈകുന്നേരം 4.20 ന്പുറപ്പെടേണ്ടിയിരുന്ന മംഗളൂരു -ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ഒന്നര മണിക്കൂറും വൈകിയാണ് പുറപ്പെട്ടത്. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് മണല്തിട്ടയിലേക്ക് ഇടിച്ചു കയറിയ ട്രെയിനിന്റെ ബോഗികള്‍ മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."