ഗായത്രി ശ്രീകൃഷ്ണന് അന്തരിച്ചു
ന്യൂഡല്‍ഹി: മലയാള പിന്നണിഗാന രംഗത്തെ പഴയകാല ഗായിക ഗായത്രി ശ്രീകൃഷ്ണന് (85) അന്തരിച്ചു. കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായിരുന്നു. റേഡിയോയിലെ 'ബാലലോക'ത്തില്‍ കുറേക്കാലം 'ചേച്ചി'യെന്ന പേരില്‍ കുട്ടികളുടെ പ്രിയപ്പെട്ട അവതാരകയായിരുന്നു. കോഴിക്കോട് വെള്ളിമാട്കുന്ന് സി.എച്ച് കോളനിയിലായിരുന്നു താമസം. പിന്നീട് മകനൊപ്പം ഡല്‍ഹിയിലേക്കു മാറി.
1934ല്‍ കൊച്ചിയിലായിരുന്നു ജനം. ഡല്‍ഹിയില്‍ മകനും പ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാനുമായ ജി.എസ് രാജനൊപ്പമായിരുന്നു താമസം. 1956ല്‍ പുത്തിറങ്ങിയ 'രാരിച്ചന്‍ എന്ന പൗരന്' സിനിമയിലെ 'തെക്കൂന്ന് നമ്മളൊരു ചക്കൊന്നു വാങ്ങി' ആണ് ആദ്യ ഗാനം. എന്നാല്‍ ഏറെ പ്രശസ്തമായത് ഇതേ ചിത്രത്തില്‍ ശാന്ത പി. നായരുമൊത്തു പാടിയ 'നാഴിയുരിപ്പാലു കൊണ്ടു നാടാകെ കല്യാണം..' എന്ന ഗാനമാണ്. ആകാശവാണി സ്റ്റേഷന് ഡയരക്ടറായി വിരമിച്ച പ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാന് ജി.എസ്ശ്രീകൃഷ്ണനാണ് ഭര്‍ത്താവ്. മക്കള്‍: സി.എസ് രാജന്, സുജാത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."