കുല്ഭൂഷണ് കേസ്: ഹരീഷ് സാല്‍വെ വാങ്ങുന്ന പ്രതിഫലം ഒരു രൂപയെന്ന് സുഷമ
ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവ് കേസില്‍ ഹരീഷ് സാല്‍വെ വാങ്ങുന്ന പ്രതിഫലം ഒരു രൂപയെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. വിമര്‍ശനങ്ങള്‍ക്കു മറുപടിയായി ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം പുറത്തുവിട്ടത്. അന്താരാഷ്ട്ര കോടതിയില്‍ വാദം നടക്കുന്ന കേസില്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ ഹരീഷ് സാല്‍വെ ഉന്നയിച്ച വാദങ്ങള്‍ക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കാണ് പ്രതിഫല തുക സംബന്ധിച്ച വിവരം പുറത്തുവിട്ടു കൊണ്ട് സുഷമ മറുപടി നല്‍കിയത്. ഹരീഷ് സാല്‍വെയെക്കാള്‍ പ്രതിഫലം കുറഞ്ഞ അഭിഭാഷകന് ആയിരുന്നെങ്കിലും ഇതേ വാദങ്ങള്‍ തന്നെ ഉന്നയിക്കുമായിരുന്നു എന്നായിരുന്നു ആരോപണമുയര്‍ന്നത്.
കുല്ഭൂഷണ് ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര കോടതി വിധി സ്റ്റേ ചെയ്തിരുന്നു. ഒന്‍പതംഗ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ഇതിനിടെ കുല്ഭൂഷണ് ജാദവ് കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോ അന്താരാഷ്ട്ര കോടതിയില്‍ പാകിസ്താന് ഹാജരാക്കിയെങ്കിലും കോടതി വീഡിയോ കാണാന്‍ വിസമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."