യൂറോപ്പില്‍ ഓഹരിത്തകര്‍ച്ച
ലണ്ടന്‍: വാനാക്രൈയെ തുടര്‍ന്ന് യൂറോപ്പില്‍ ഓഹരി മാര്‍ക്കറ്റുകളില്‍ തകര്‍ച്ച രേഖപ്പെടുത്തി. ജപ്പാന് സര്‍ക്കാര്‍ നല്കുന്ന വിവരമനുസരിച്ച് 600 സ്ഥാപനങ്ങളുടെ 2000 കംപ്യൂട്ടറുകളിലാണ് അവിടെ റാന്‍സംവെയര്‍ ആക്രമണമുണ്ടായിരിക്കുന്നത്.
ചൈന, ഫ്രാന്‍സ് തുടങ്ങിയ പല രാജ്യങ്ങളിലും ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍ മുതലായ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ വരെ ബാധിക്കുന്ന വിധത്തില്‍ കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണകൊറിയയില്‍ പ്രധാനപ്പെട്ട അഞ്ച് കമ്പനികളുടെ കംപ്യൂട്ടറുകളില്‍ വാനാക്രൈ ആക്രമണം നടന്നതായാണ് വിവരം.
എന്നാല്‍ തെളിവുകളൊക്കെയും ഉത്തരകൊറിയയിലേക്ക് നീങ്ങുമ്പോഴും വൈറ്റ് ഹൗസ് സുരക്ഷാ ഉപദേശകനായ തോമസ് ബൊസേര്‍ട്ട് പറയുന്നത് വിദഗ്ധര്‍ ഇപ്പോഴും ആക്രമണത്തിനു പിന്നിലാരാണെന്നു കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണെന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."