ലൈഫ് ഗാര്‍ഡുകള്‍ക്ക് റിസ്‌ക് അലവന്‍സും ഇന്‍ഷുറന്‍സ് പരിരക്ഷയും
തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡുകള്‍ക്ക് (സൂപ്പര്‍വൈസര്‍, ചീഫ് കോര്‍ഡിനേറ്റര്‍ ഉള്‍പ്പടെ) ദിനംപ്രതി 100 രൂപ എന്ന നിരക്കില്‍ റിസ്‌ക് അലവന്‍സും ഗ്രൂപ്പ് പേഴ്‌സനല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പരിരക്ഷയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ലൈഫ് ഗാര്‍ഡുകളുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് പ്രത്യേക കേസായി പരിഗണിച്ചാണ് റിസ്‌ക് അലവന്‍സും ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
നിലവില്‍ ടൂറിസം വകുപ്പിനുകീഴില്‍ സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പടെ 178 പേര്‍ ലൈഫ് ഗാര്‍ഡുമാരായി സേവനമനുഷ്ടിക്കുന്നുണ്ട്. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക. സംസ്ഥാനത്ത് ആദ്യമായാണ് ടൂറിസം മേഖലയില്‍ ലൈഫ് ഗാര്‍ഡുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."