HOME
DETAILS

അംഗീകാരത്തില്‍ ആനന്ദിക്കുന്നു: പുയോള്‍

  
backup
May 17 2017 | 00:05 AM

%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d


ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കം കുറിക്കാന്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സ്പാനിഷ് ഇതിഹാസം കാര്‍ലോസ് പുയോള്‍. ഇതൊരു അംഗീകാരമായി കാണുന്നു. അതില്‍ ആനന്ദിക്കുന്നതായും പുയോള്‍ വ്യക്തമാക്കി. 1911ല്‍ മോഹന്‍ ബഗാന്റെ നായകനായി ഐ.എഫ്.എ ഷീല്‍ഡ് കപ്പ് വിജയത്തിലേക്ക് നയിച്ച ഷിബ്ദാസ് ബാദുരിയുടെ പേരമകള്‍ ഗൗരി ബാദുരിക്ക് ടിക്കറ്റ് കൈമാറി പുയോള്‍ വില്‍പ്പനയ്ക്ക് തുടക്കമിട്ടു. ഫിഫയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റിന്റെ വില്‍പ്പനയും ആരംഭിച്ചിട്ടുണ്ട്.
ദീര്‍ഘ കാലം ബാഴ്‌സലോണയില്‍ ഒപ്പം കളിച്ച ലയണല്‍ മെസ്സി അര്‍ജന്റീന കുപ്പായത്തില്‍ ഒരു കിരീടം സ്വന്തമാക്കുന്നത് സമീപ ഭാവിയില്‍ കാണമെന്ന് പ്രതീക്ഷിക്കുന്നതായി പുയോള്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവ് കൂട്ടായ്മയുടെ ഭാഗമായി സംസാരിക്കവേയാണ് പുയോള്‍ തന്റെ പ്രതീക്ഷ പങ്കുവച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ മികച്ച താരം മെസ്സിയാണെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമില്ല. ക്രിസ്റ്റ്യാനോ ഫുട്‌ബോള്‍ ചരിത്രത്തിലെ മഹാനായ താരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മെസ്സി ഒരുപടി മുകളില്‍ തന്നെയാണെന്ന് അദ്ദേഹം പറയുന്നു. ഫിഫയുടെ ലോകകപ്പ് ഇന്ത്യയിലെത്തിയത് രാജ്യത്തെ വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് മികച്ച അവസരം തുറന്നിടാനുതകുന്നതാണ്. മികച്ച യുവ പ്രതിഭകളുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ലോകകപ്പ് മാറ്റങ്ങള്‍ക്ക് കാരണമാകും. ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ മികച്ച ഫുട്‌ബോള്‍ ടീമിനെ സൃഷ്ടിച്ചെടുക്കാന്‍ വേണ്ടതെന്താണെന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കി. ചെറിയ കുട്ടികളുടെ കഴിവ് തുടക്കത്തില്‍ തന്നെ കണ്ടെത്തി അവര്‍ക്ക് കളിച്ചു വളരാനുള്ള അവസരമൊരുക്കണം. നിരന്തരമായ പരിശീലനവും ഫുട്‌ബോളിനോടുള്ള ഇഷ്ടവും അവരില്‍ വളര്‍ത്തണം. തുടക്കത്തില്‍ തന്നെ പ്രൊഫഷണല്‍ ചിന്ത ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago