കെട്ടിടത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്തത് കൂടുതല്‍ നാശത്തിന് കാരണമായി
കേച്ചേരി: ഇന്നലെ കേച്ചേരി അശോക ജ്വലറിയിലുണ്ടായ തീപ്പിടുത്തം ആരംഭത്തില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ മുന്‍കരുതലായി കരുതേണ്ട ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനവും ഉപകരണങ്ങളും കെട്ടിടത്തില്‍ ഇല്ലാത്തതുകൊണ്ടാണ് സമീപത്തെ കടകളിലെക്കും തീപ്പടരാന്‍ കാരണമായതെന്നും നാട്ടുക്കാര് പറഞ്ഞു. പെരുമണ്‍ സ്വദേശി എം.എം ഹംസയുടെ ഉടമസ്ഥതയിലുള്ള മൂന്ന് നില കെട്ടിടത്തില്‍ സ്വകാര്യ ബാങ്കും എ.ടി.എം കൗണ്ടറും ഉള്‍പ്പെടെ 40 ഓളം കടകളും ഉള്ള വ്യാപാര സമുച്ചയത്തില്‍ തിങ്കാളാഴ്ച്ച രാവിലെ ഉണ്ടായ തീപ്പിടുത്തം അണക്കാന്‍ കുന്നംകുളത്തു നിന്നും എത്തിയ അഗ്നിശമന യൂനിറ്റിന് പൂര്‍ണമായും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാതെ തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടെങ്ങളില്‍ നിന്നായി നാല് യൂനിറ്റ് വന്നതിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാല്‍ കെട്ടിടത്തില്‍ ഫയര്‍ ആന്‍ഡ് സേഫറ്റി സംവിധാനം ഉണ്ടായിരുന്നെങ്കില്‍ കുന്നംകുളം ഫയര്‍ ഫോഴ്സ് യൂനിറ്റിന് തന്നെ തീ പൂര്‍ണമായും അണക്കാന്‍ സാധിക്കുമായിരുന്നുവെന്ന് നാട്ടുക്കാര് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."