പണം വരും; ഇനി വാട്‌സ്ആപ് വഴിയും
മുംബൈ: ഗൂഗിള്‍ പേ, പേടിഎം സംവിധാനങ്ങള്‍ പോലെ വാട്‌സ്ആപ് വഴിയും പണം കൈമാറുന്നതിന് ഇന്ത്യയില്‍ അനുമതി. വാട്‌സ്ആപ് പേ ആരംഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച് രണ്ടു വര്‍ഷത്തിനു ശേഷമാണ് കമ്പനിക്ക് ഈ അനുമതി ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഈ സേവനം ആരംഭിച്ചതായി വ്യക്തമാക്കിയ കമ്പനി, അതിനായി പ്രത്യേക ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുമുണ്ട്.
നാഷനല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതോടെ ഇതു കൂടുതല്‍ പേര്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് വാട്‌സ്ആപ് അവകാശപ്പെടുന്നത്. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ 20 ദശലക്ഷം ഉപയോക്താക്കള്‍ക്കു മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. യു.പി.ഐ അടിസ്ഥാനമാക്കിയാണ് വാട്‌സ്ആപ്പിന്റെയും പേയ്‌മെന്റ് ഫീച്ചര്‍.
ഓരോ പണമിടപാടിനും വ്യക്തിഗത യു.പി.ഐ പിന്‍ നല്‍കി അതിസുരക്ഷാ സംവിധാനങ്ങളോടെയാണ് സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഐ ഫോണ്‍, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ വഴി ഈ സേവനം ലഭിക്കും. വാട്‌സ്ആപ് മെസേജുകള്‍ അയക്കുന്ന ഓപ്ഷനുകള്‍ക്കൊപ്പം ഇനി മുതല്‍ പേയ്‌മെന്റ് എന്ന ഓപ്ഷനും ലഭിക്കും. ഇതുവഴിയാണ് പണമിടപാടുകള്‍ നടത്താവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."