എയ്ഡഡ് മേഖലയെ തകര്‍ക്കാന്‍ ശ്രമം: എന്‍.എസ്.എസ്
ചങ്ങനാശേരി: പൊതുവിദ്യാഭ്യാസമേഖലയെ പ്രത്യേകിച്ച് എയ്ഡഡ് മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എന്‍.എസ്.എസ്. ജന. സെക്രട്ടറി ജി. സുകുമാരന്‍നായര്‍.
ഇത് മുന്നോക്കവിഭാഗങ്ങളെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അങ്ങനെയുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ദ്രുതഗതിയില്‍ നടക്കുന്നു. ഇതിനെതിരേ നിയമപരമായും അല്ലാതെയും ശക്തമായ നിലപാടുകള്‍ സ്വീകരിക്കും.സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ അംഗീകരിച്ചുകൊടുക്കാനാവില്ല. ഇതിനെതിരേ യോജിക്കുന്ന സംഘടനകളുമായി ചേര്‍ന്ന് വേണ്ടത് ചെയ്യും. എന്‍.എസ്.എസ് ചങ്ങനാശേരി താലൂക്ക് യൂനിയന്‍ വാര്‍ഷികപൊതുയോഗവും ബജറ്റ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണസമുദായങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ തലത്തില്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതൊക്കെ വഴികളിലൂടെ അനധികൃതമായി സംവരണ സമുദായങ്ങളെ സഹായിക്കാമെന്നാണ് ഇവരുടെ ശ്രമമെന്നും ഇതിലൂടെ മുന്നോക്കസമുദായങ്ങളെ ഏതൊക്കെ തരത്തില്‍ തള്ളിമാറ്റാമെന്നുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ജന. സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."