HOME
DETAILS
MAL
കടല്ക്കരയില് കവാടം നിര്‍മിച്ച് എം.എസ്.എഫ്
backup
September 18 2018 | 08:09 AM
പരപ്പനങ്ങാടി: കരയിലെ മണലുമായി കടല്‍ പിന്‍വാങ്ങിയ ചാപ്പപ്പടി കടല്‍തീരത്ത് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കവാടം തീര്‍ത്തു. അസാധാരണ പ്രതിഭാസമായി കടല്‍ ഉള്വലിഞ്ഞപ്പോള് ആളുകള്‍ക്ക് കടല്തീരത്തേക്കിറങ്ങാന് കഴിയാത്തവിധം എഴടിയിലേറെ ആഴം രൂപപ്പെട്ടിരിക്കുകയാണ് ഇവിടെ. കടല്‍ സൗന്ദര്യം ആസ്വദിക്കാനായി വിവിധ ദിക്കില്‍നിന്ന് ഈ ഭാഗത്ത് എത്തുന്നത് നിരവധി സന്ദര്‍ശകരാണ്.
ഇവര്‍ക്ക് കടല്‍ കരയിലേക്ക് ഇറങ്ങുന്നതിനു സഹായകമായിട്ടാണ് മണല്‍ ചാക്കുകളുപയോഗിച്ച് ചവിട്ടുപടികള്‍ തീര്‍ത്തും മുളയും മറ്റും ഉയോഗിച്ച് മനോഹരമായ കവാടം നിര്‍മിച്ചിരിക്കുന്നത്. ഇവിടെ കിലോമീറ്ററുകള്‍ ദൂരമാണ് കടല്‍ ഉള്‍വലിഞ്ഞത്. കെ പി റഫീഖ്, പി നൗഫല്‍, പി.കെ അസ്ക്കര്‍, എ.കെ.ഫൈസല്‍, മുജീബ്, പി ആഷിഖ്, കെ.റഹീം എന്നിവരാണ് കവാടം പണിയാന്‍ നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."