തിരുന്നാവായ മാഘമക കുംഭമേള വിപുലമായി നടത്താന്‍ തീരുമാനം
തിരുന്നാവായ: ദക്ഷിണേന്ത്യയിലെ ഏക കുംഭമേളയായ തിരുന്നാവായ മാഘമക കുംഭമേള 2019 ജനുവരി 21, 22, 23 തിയതികളില്‍ വിപുലമായി നടത്താന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു.
ഭാരതപ്പുഴയുടെ ഉത്സവമായ മാഘമക മഹോത്സവം കുംഭമേളയായി ആഘോഷിക്കാന്‍ തുടങ്ങിയത് ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ്. മാഘമാസത്തിലെ മകം നാള്‍ വരെയുള്ള ഇരുപത്തെട്ടു ദിവസം നിളയില്‍ പുണ്യനദികളുടെ പ്രവാഹമുണ്ടാവുമെന്നും ഈ ദിവസങ്ങളില്‍ നിളയില്‍ സ്‌നാനം ചെയ്യുന്നത് പുണ്യതീര്‍ഥങ്ങളില്‍ സ്‌നാനം ചെയ്ത ഫലസിദ്ധിയുണ്ടാവുമെന്നുമാണ് പരമ്പരാഗത വിശ്വാസം. ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍ രൂപീകരിച്ച കുംഭമേള സമിതിയാണ് പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്. 21ന് പവിത്ര മംഗല്യ ഹോമം, പ്രഭാഷണം 22ന് ദേശീയ ചരിത്ര സെമിനാര്‍, 23ന് മകം നാളില്‍ സന്യാസി സംഘത്തെ നിളാതീരത്തേക്ക് ആനയിക്കല്‍ എന്നിവ നടക്കും. സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തിലുള്ള സന്യാസി സംഘം കുംഭമേളക്ക് നേതൃത്വം നല്‍കും. കുംഭമേള സംഘാടക സമിതിയുടെ ഉപരക്ഷാധികാരിയായിരുന്ന വി.എം.സി നമ്പൂതിരിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ചെറിയമുണ്ടത്ത് അനില്‍കുമാര്‍ അധ്യക്ഷനായി.
തിരൂര്‍ ദിനേശ് പരിപാടികള്‍ വിശദീകരിച്ചു. എ.പി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കെ. വേലായുധന്‍ സുധീര്‍ പറൂര്, പി. രാധാകൃഷ്ണന്‍, എം.എസ് വിശ്വനാഥന്‍, പി. കൃഷ്ണന്‍, കെ. സുരേഷ്, ടി.പി വിജയകുമാര്‍, ടി. സഞ്ജീവ്, ടി.വി നാരായണന്‍, കെ.കെ ശിവശങ്കരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."