മൂന്നാം ദിവസവും അര്‍ണബ് ഗോസ്വാമി അകത്ത് തന്നെ
മുംബൈ: റിപ്പബ്ലിക് ടിവിയുടെ ഉടമ അര്‍ണബ് ഗോസ്വാമിക്കു മൂന്നാം ദിവസവും ജാമ്യം ലഭിച്ചില്ല. ചാനല്‍ സ്റ്റുഡിയോ ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്ത കേസിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കേണ്ടതിനാല്‍ ജാമ്യ ഹര്‍ജിയില്‍ ഇന്നും വാദം തുടരുമെന്നു ബോംബെ ഹൈക്കോടതി വ്യക്തമാക്കി. റായ്ഗഡ് ജില്ലയിലെ അലിബാഗിലെ ജയില്‍ അന്തേവാസികള്‍ക്കായുള്ള ക്വാറന്റീന്‍ കേന്ദ്രത്തിലാണു 18 വരെ അര്‍ണബ് റിമാന്‍ഡിലുള്ളത്.
ചോദ്യംചെയ്യലിന്റെ പേരില്‍ അദ്ദേഹത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന് അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയില്‍ വാദിച്ചു. ആത്മഹത്യാക്കേസ് വീണ്ടും അന്വേഷിക്കാന്‍ പൊലീസ് അനുമതി തേടിയിട്ടില്ല എന്നതിനാല്‍ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അലിബാഗ് കോടതി വ്യക്തമാക്കിയിട്ടുണ്ട് . ഡിസൈനറുടെ ആത്മഹത്യക്കുറിപ്പ് റിപ്പബ്ലിക് ടിവി സ്റ്റുഡിയോ നിര്‍മിച്ചതിന്റെ പണം അര്‍ണബും മറ്റു ചില ജോലികളുടെ തുക വേറെ 2 പേരും നല്‍കാത്തതിനാല്‍ ജീവനൊടുക്കുന്നുവെന്നായിരുന്നു.
ഇതിനിടെ അറസ്റ്റ് ചെയ്തു ഹാജരാക്കിയപ്പോള്‍ കോടതിയെ മാനിക്കാതെ പെരുമാറിയതിന് അര്‍ണബ് ഗോസ്വാമിയെ അലിബാഗ് മജിസ്‌ട്രേട്ട് കോടതി പലവട്ടം താക്കീത് ചെയ്തു. ജഡ്ജിയുടെ ചേംബറിനു സമീപത്തേക്ക് എത്തിയപ്പോള്‍ കയറരുതെന്നും കുറ്റം ചുമത്തപ്പെട്ടയാളെപ്പോലെ പെരുമാറണമെന്നും ജഡ്ജി ഓര്‍മിപ്പിച്ചു.
പരുക്കേറ്റതു കാണിക്കാന്‍ കയ്യുയര്‍ത്തി കാണിച്ചപ്പോള്‍ മര്യാദ പാലിക്കാന്‍ നിര്‍ദേശിച്ചു. ഡോക്ടര്‍ പറയുന്നതെല്ലാം നുണയാണെന്ന് അര്‍ണബ് വിളിച്ചു പറഞ്ഞതും ജഡ്ജി ഇടപെടാന്‍ കാരണമായി. ഇതിനിടെ, കോടതിയെ മാനിക്കാതെ ജ്യൂസ് കുടിച്ചപ്പോള്‍ പൊലീസ് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. അര്‍ണബിന്റെ ഭാര്യ കോടതി നടപടികള്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചതും ജഡ്ജി തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."