സ്കൂള്‍ കലണ്ടര്മാറ്റം; പ്രധാനാധ്യാപികയ്ക്കും എ.ഇ.ഒക്കുമെതിരേ രക്ഷിതാക്കള്‍ നിയമ നടപടിക്ക്
വള്ളിക്കുന്ന്: ആനങ്ങാടി ജി.എഫ്.എല്‍.പി സ്കൂളിലെ നിലവിലെ മുസ്ലിം കലണ്ടര്‍ മാറ്റിയ പ്രധാനാധ്യാപികക്കും പരപ്പനങ്ങാടി എ.ഇ.ഒക്കുമെതിരേ രക്ഷിതാക്കള്‍ നിയമ നടപടിക്ക്. സ്കൂള്‍ ജനറല്‍ കലണ്ടറിലേക്ക് മാറ്റുവാന്‍ പ്രധാന അധ്യാപികയുടെ നേതൃത്വത്തില്‍ ശക്തമായ ഇടപെടലുകള്‍ നടന്നിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് നടന്ന പി.ടി.എ യോഗത്തില്‍ രക്ഷിതാക്കളുടെ എതിര്‍പ്പ് കാരണം എ.ഇ.ഒയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് രക്ഷിതാക്കളുടെ സംശയം തീര്‍ന്നതിന് ശേഷം തീരുമാനമെടുക്കാമെന്ന് പി.ടി.എ പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ പ്രധാനാധ്യാപിക രക്ഷിതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് എതിര്‍പ്പ് അറിയിച്ച് കൊണ്ട് രക്ഷിതാക്കള്‍ ഒപ്പിട്ട നിവേദനം എ.ഇ.ഒക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ക്ക് നല്കിയ ഉറപ്പുലംഘിച്ച് സ്കൂളിലെ പ്രധാനാധ്യാപികയും എ.ഇ.ഒയും സ്കൂള്‍ ജനറല്‍ കലണ്ടറിലേക്ക് മാറ്റുവാന്‍ രക്ഷിതാക്കള്‍ക്ക് സമ്മതമാണെന്ന് അറിയിച്ച് ജനറല്‍ കലണ്ടറിലേക്ക് മാറ്റുകയായിരുന്നു.
ജനറല്‍ ബോഡി യോഗത്തിലെ തീരുമാനങ്ങളും രക്ഷിതാക്കള്‍ക്ക് നല്കിയ ഉറപ്പും ലംഘിച്ചതിലും ഭരണഘടനാപരമായ രക്ഷിതാക്കളുടെ അവകാശങ്ങള്‍ നിഷേധിച്ചതിലും പ്രതിഷേധിച്ചാണ് രക്ഷിതാക്കള്‍ നിയമ നടപടിക്ക് നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."