ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25 ലേക്ക് മാറ്റി
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് രാജ വിജയ രാഘവന്‍ അധ്യക്ഷനായ സിംഗിള്‍ബെഞ്ചാണ് ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഹാജരാകുന്നത്
വൈക്കം ഡിവൈഎസ്പി ഓഫീസില്‍ നാളെ രാവിലെ 10 മണിക്ക് ബിഷപ്പ് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. നാളത്തെ ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കാം.
കന്യാസ്ത്രീക്ക് വ്യക്തി വിരോധമാണെന്നും അതിനാല്‍ അവര്‍ കള്ളക്കഥ മെനയുകയാണെന്നും ബിഷപ്പ് ജാമ്യാപേക്ഷയില്‍ പറയുന്നു. അന്വേഷണവുമായി പൂർണമായും സഹകരിക്കാൻ തയാറാണെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ബിഷപ്പ് ഹരജിയിൽ ആവശ്യപ്പെടുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."