HOME
DETAILS
MAL
മാണിക്കെതിരായ കോടതിവിധി: പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ചെന്നിത്തല
backup
September 18 2018 | 10:09 AM
മലപ്പുറം: കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസ് ധാരാളം നിയമ പ്രശ്നങ്ങള്‍ ഉള്ള വിഷയമാണെന്നും കോടതി വിധി കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് കാലത്ത് വിജിലന്‍സ് അന്വേഷിച്ചപ്പോഴും മാണിയെ കുറ്റവിമുക്തനാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. എല്‍.ഡി.എഫ് ഭരണകാലത്തും അതേ കണ്ടെത്തല്‍ ആവര്ത്തിക്കയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."