HOME
DETAILS

ബഹ്‌റൈന്‍ കെ.എം.സി.സി വേളം പഞ്ചായത്ത് സ്‌നേഹ സംഗമം വെള്ളിയാഴ്ച

  
backup
September 18 2018 | 10:09 AM

6654654645632131-2


മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി വേളം പഞ്ചായത്ത് സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമം ഈ മാസം 21ന് വെള്ളിയാഴ്ച രാത്രി 7 മണിക്ക് അദ്‌ലിയ സി.ഐ.ഡി ഓഫീസിന് സമീപത്തെ കാള്‍ട്ടന്‍ ഹോട്ടല്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത ഗായകന്‍ നവാസ് പാലേരി സംഗമത്തില്‍ സംബന്ധിക്കും.

നാട്ടില്‍ വിവിധ മത സാമൂഹിക സാംസ്‌കാരിക വേദികളില്‍ മനുഷ്യസ്‌നേഹവും, മാനവമൈത്രിയും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്ന സന്ദേശങ്ങളും ആഹ്വാനങ്ങളും പകരുന്ന അദ്ദേഹത്തിന്റെ പരിപാടികളില്‍ ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് ജനങ്ങള്‍ തടിച്ചു കൂടുന്നത്.

ആദ്യമായി ബഹ്‌റൈനിലെത്തുന്ന നവാസ് പാലേരി നാട്ടില്‍ മാപ്പിള കലാ അക്കാദമി അംഗവും ഹ്യൂമാനിറ്റീസ് അവാര്‍ഡ് ജേതാവും സാമൂഹിക പ്രവര്‍ത്തകനുമാണ്.

വെള്ളിയാഴ്ച രാത്രി 7 മണിക്ക് സാസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി ദുബൈ കെ.എം.സി.സി സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി, സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് എസ്.വി.ജലീല്‍, സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍, കെ.എം.സി.സി സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കളും ഭാരവാഹികളും പങ്കെടുക്കും.

കൂടാതെ ബഹ്‌റൈനിലെ മതരാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വരുമാനം നാട്ടില്‍ വേളം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ദയാ ചാരിറ്റബിള്‍ ട്രസ്റ്റിന് ഒരു വാഹനം വാങ്ങിക്കാനായി ഉപയോഗിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

നിലവില്‍ മുപ്പതോളം കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതുള്‍പ്പെടെ പ്രാദേശികമായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് അതുല്ല്യമായ സംഭാവനകളാണ് വേളം പഞ്ചായത്ത് കെ.എം.സി.സിയും ദയാ ചാരിറ്റബിള്‍ ഫൗണ്ടേഷനും നാട്ടില്‍ കാഴ്ചവെക്കുന്നത്.

പ്രോഗ്രാം ഗോള്‍ഡന്‍ സ്‌പോണ്‍സറായ ലുലു ഉള്‍പ്പെടെയുള്ള വിവിധ ബിസിനസ് സ്ഥാപനങ്ങളുടെയും പ്രവാസികളുടെയും മാധ്യമങ്ങളുടെയും സഹകരണമാണ് ഈ സദുദ്ധ്യമത്തിന്റെ വിജയമെന്നും ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കാന്‍ ജാതിമതഭേദമന്യെ മുഴുവന്‍ ബഹ്‌റൈന്‍ പ്രവാസികളുടെയും സഹകരണം ഉണ്ടാവണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കെ.എം.സി.സി സംസ്ഥാന കമ്മറ്റി പ്രതിനിധി ഗഫൂര്‍ കൈപ്പമംഗലം, എ.പി.ഫൈസല്‍, സി.എന്‍.കുഞ്ഞബ്ദുല്ല മാസ്റ്റര്‍, മുഹമ്മദ് ശാഫി വേളം, മൂസ പള്ളിക്കര, ഇബ്രാഹീം ഹസന്‍ പുറക്കാട്ടിരി, ടി.ടി അഷ്‌റഫ്, സുഹൈര്‍ കാക്കുനി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago
No Image

പാലക്കാട് അപകടത്തിന് കാരണം കാറിന്റെ അമിത വേഗതയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 months ago