HOME
DETAILS

മധ്യേഷ്യയിലെ അതിവേഗം വളരുന്ന വിമാന റൂട്ട് സഊദിയിലെ ജിദ്ദ-റിയാദ് നഗരികള്‍ തമ്മില്‍

  
backup
September 18 2018 | 10:09 AM

%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b5%e0%b5%87%e0%b4%97%e0%b4%82-%e0%b4%b5%e0%b4%b3%e0%b4%b0

റിയാദ്: അതിവേഗം വളരുന്ന വിമാന റൂട്ടുകളില്‍ സഊദിയിലെ ജിദ്ദ-റിയാദ് സെക്റ്റര്‍ ഏറ്റവും മുന്നില്‍. ഫ്‌ളൈറ്‌സ് റൂട്‌സ് അനലൈസര്‍ റൂട്‌സ് ഓണ്‍ലൈന്‍ നടത്തിയ പഠനത്തിലാണ് ജിദ്ദ റിയാദ് സെക്റ്ററാണ് ഏറ്റവും അതിവേഗം വളരുന്ന റൂട്ടുകളെന്നു കണ്ടെത്തിയത്. മധ്യേഷ്യയില്‍ ഏറ്റവും മുന്നിലും ലോകാടിസ്ഥാനത്തില്‍ വളര്‍ച്ച ഏറ്റവും ഉയര്‍ന്ന മേഖലയുമാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2017 സാമ്പത്തിക വര്‍ഷത്തില്‍ 857 കിലോമീറ്റര്‍ ദൂരമുള്ള രണ്ടു നഗരികള്‍ തമ്മിലുള്ള ഈ സെക്റ്ററില്‍ 5.09 മില്യണ്‍ യാത്രികര്‍ കയറിയിറങ്ങിയതായാണ് കണക്കുകള്‍. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത-മലേഷ്യയിലെ ക്വാലാലംപൂര്‍ സെക്റ്ററാണ് രണ്ടാം സ്ഥാനത്തുള്ളത്.

സഊദി ദേശീയ വിമാന കമ്പനിയായ സഊദിയ, ഇതിനു കീഴിലെ ഫ്‌ളൈ അദീല്‍, ഫ്‌ളൈ നാസ്, നെസ്മ എയര്‍, സഊദി ഗള്‍ഫ് എയര്‍ എന്നീ അഞ്ചു വിമാന കമ്പനികളാണ് റിയാദ് ജിദ്ദ സെക്റ്ററില്‍ വിമാന സര്‍വ്വീസ് നടത്തുന്നത്. മുസ്‌ലിം ലോകത്തിന്റെ സിരാ കേന്ദ്രമായ മക്കക്ക് സമീപത്തെ ഏറ്റവും വലിയ പട്ടണമായതും കഴിഞ്ഞ വര്‍ഷം സര്‍വ്വീസ് ആരംഭിച്ച സഊദിയയുടെ ഫ്‌ളൈ അദീലിന്റെ വളരെ ചെലവ് കുറഞ്ഞ ടിക്കറ്റ് നിരക്കുമാണ് ഈ സെക്റ്റര്‍ ഇത്തരത്തില്‍ തിരക്കേറിയ സെക്റ്ററാകാന്‍ കാരണം. ഇതേ റൂട്ടില്‍ വിമാന ട്രാഫിക്കിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago