HOME
DETAILS
MAL
പാര്ക്കിന്സണ് രോഗം അലട്ടുന്നു, വെള്ളം കുടിക്കാന്‍ സ്ട്രോ ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി; സമയം വേണമെന്ന് എന്‍.ഐ.എ
backup
November 07 2020 | 14:11 PM
മുംബൈ: പാര്ക്കിന്സണ് രോഗബാധിതനാണ് താനെന്നും വെള്ളം കുടിക്കാന്‍ സ്ട്രോയും സിപ്പര്‍ കപ്പും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭീമ കൊറേഗാവ് കലാപക്കേസില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത സ്റ്റാന്‍ സ്വാമി കോടതിയില്‍. മുംബൈ പ്രത്യേക കോടതിയിലാണ് പ്രത്യേക അനുമതി തേടി ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ 20 ദിവസം വേണമെന്ന് എന്‍.ഐ.എ വ്യക്തമാക്കി. ഹരജി നവംബര്‍ 26 ന് പരിഗണിക്കും.
ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.
നിലവില്‍ തലോജ സെന്‍ട്രല്‍ ജയിലിലാണ് 83 കാരനായി സ്റ്റാന്‍ സ്വാമി. ഭീമ കൊറേഗാവ് കേസില്‍ വാറന്റ് ഇല്ലാതെയായിരുന്നു എന്‍.ഐ.എ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."