HOME
DETAILS

'ഐ.എസ്, സലഫിസം, ഫാസിസം'

  
backup
July 26, 2016 | 9:52 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b2%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%82

കോഴിക്കോട്: ഐ.എസ്, സലഫിസം, ഫാസിസം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സുന്നി യുവജനസംഘം നടത്തുന്ന ത്രൈമാസ കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് ആറിന് രാവിലെ 10ന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കും. സമുദായത്തിന്റെ ആഭ്യന്തരഭദ്രത തകര്‍ക്കുകയും പൊതുസമൂഹത്തില്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കപ്പെടും വിധം വിധ്വംസക പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന വിദ്രോഹശക്തികളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ കാംപയിന്‍ ആചരിക്കുന്നത്. സമിതി അംഗങ്ങളുടെയും സമസ്തയുടെ കീഴ്ഘടകങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും സംയുക്ത യോഗത്തില്‍ പരിപാടിക്ക് അന്തിമ രൂപം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി പ്രാര്‍ഥന നടത്തും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പുമുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മുത്തേടം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, നാസര്‍ ഫൈസി കൂടത്തായി വിഷയാവതരണം നടത്തും.
ജില്ലാ സെമിനാര്‍, മണ്ഡലംതല മതേതര സംഗമം, മഹല്ല്തല ബോധവത്കരണം എന്നിവയാണ് കാംപയിന്‍ കാലയളവിലെ പ്രധാന പരിപാടികള്‍.
യോഗത്തില്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. പിണങ്ങോട് അബൂബക്കര്‍, കെ. മോയിന്‍കുട്ടിമാസ്റ്റര്‍, സത്താര്‍ പന്തലൂര്‍, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍, കെ.എം കുഞ്ഞഹമ്മദ് ഹാജി, ഇമ്പിച്ചിമമ്മദ് ഹാജി, ഒ.പി.അഷ്‌റഫ്, മുഹമ്മദ് പടിഞ്ഞാറത്തറ, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ബശീര്‍ ദാരിമി കടലൂര്‍ പ്രസംഗിച്ചു. നാസര്‍ ഫൈസി സ്വാഗതവും സലാം ഫൈസി മുക്കം നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്ര തട്ടിപ്പില്‍ ചമ്പത് റായിക്കെതിരേ തെളിവുണ്ടായിട്ടും അനങ്ങാതെ എസ്.ഐ.ടി, സംരക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം

National
  •  14 days ago
No Image

രാമക്ഷേത്ര ഭരണത്തിൽ ധൂര്‍ത്തും കെടുകാര്യസ്ഥതയും, കോടികൾ അനധികൃതമായി ചെലവിട്ടെന്നും ആരോപണം

National
  •  14 days ago
No Image

അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: സംഘ്പരിവാർ ‌നേതാക്കളുടെ സ്വത്ത് സമ്പാദനം തിരിച്ചടിയാവും

National
  •  14 days ago
No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അഞ്ച് പേർ കാണാമറയത്തു തന്നെ

Kerala
  •  14 days ago
No Image

ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടം, ആദ്യ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും

International
  •  14 days ago
No Image

ഖാംനഇയുടെ ഭൗതികദേഹം ഇന്ന് ഖബറടക്കും

International
  •  14 days ago
No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  15 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  15 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  15 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  15 days ago