കാരിക്കോട് മുനവ്വിറുല്‍ ഇസ്‌ലാം അറബി കോളജ് സനദ്ദാന സമ്മേളനം ഇന്നും നാളെയും
തൊടുപുഴ: കാരിക്കോട് മുനവ്വിറുല്‍ ഇസ്‌ലാം അറബിക് കോളജിന്റെ എണ്‍പത്തിയഞ്ചാം വാര്‍ഷികവും സനദ് ദാന സമ്മേളനവും 18,19 തിയതികളില്‍ നടക്കും.സമ്മേളനത്തോടനുബന്ധിച്ച് ഉലമ - ഉമറാ സംഗമവും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് സ്വീകരണവും നല്‍കും.
ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ഉലമ-ഉമറ സംഗമം ഷഹീര്‍ മൗലവിയുടെ അദ്ധ്യക്ഷതയില്‍ പി.എ ശൈഖ് മുഹമ്മദ് മൗലവി ബാഖവി ഉദ്ഘാടനം ചെയ്യും.യൂസുഫ് മൗലവി കാശിഫി സ്വാഗതമാശംസിക്കും.ഹാഷിം ബാഖവി, കെ.എം.എ ഷുക്കൂര്‍, അസീസ് പാലമൂട്ടില്‍, ഷാഹുല്‍ ഹമീദ് മൗലവി , നിസാമുദ്ദീന്‍, ഫൈസല്‍ മൗലവി , അയ്യൂബ് മൗലവി , ഹുസൈന്‍ അഹമ്മദ് റഷാദി, ഷഹനാസ് മൗലവി , എം.എ കരീം, അമീന്‍ മൗലവി , ഷാജഹാന്‍ മൗലവി, പി.എസ്. അബ്ദുല്‍ ഷുക്കൂര്‍ മൗലവി, നൗഷാദ് മൗലവി, പി.എ നസീര്‍ എന്നിവര്‍ പ്രസംഗിക്കും.അസര്‍ നമസ്‌കാരാനന്തരം നടക്കുന്ന പഠനക്ലാസ്സിന് നൈനാര്‍ പള്ളി ചീഫ് ഇമാം കടയ്ക്കല്‍ എം.അബ്ദുല്‍ റഷീദ് മൗലവിയുടെ അദ്ധ്യക്ഷതയില്‍ സി.എ മൂസാ മൗലവി നേതൃത്വം നല്‍കും.
പഠനക്ലാസിന്റെ ഉദ്ഘാടനം എന്‍.പി.ഷാജഹാന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയെ പി.പി. അസീസ് ഹാജി, പി.എ. ശൈഖ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ആദരിക്കും.രാത്രി 8.30 ന് മതപ്രഭാഷണം നടക്കും.
19 ന് വൈകിട്ട് 5.30 ന് നടക്കുന്ന സനദ് ദാനവും പൊതുസമ്മേളനവും കാരിക്കോട് നൈനാര്‍ മസ്ജിദ് പ്രസിഡന്റ് പി.പി. അസീസ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ കെ.എം. മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി ചേലക്കുളം ഉദ്ഘാടനം ചെയ്യും.പി.എസ്. മുഹമ്മദ് കുട്ടി മൗലവി ദുആയ്ക്ക് നേതൃത്വം നല്‍കും.
സ്ഥാന വസ്ത്ര വിതരണവും പ്രഭാഷണവും കാരിക്കോട് മുനവ്വിറുല്‍ ഇസ് ലാം അറബിക് കോളജ് പ്രിന്‍സിപ്പല്‍ പി.എ സെയ്ദ് മുഹമ്മദ് മൗലവി നിര്‍വ്വഹിക്കും. വി.എം മൂസാ മൗലവി വടുതല സനദ് ദാന പ്രസംഗം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."