ഇന്ത്യ സന്ദര്‍ശിക്കാന്‍ സഊദികള്‍ക്ക് ഇ-വിസ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍
റിയാദ്: സഊദി പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശനത്തിന് ഇ- വിസ അനുവദിച്ചു കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ഇന്ത്യയിലേക്കുള്ള സഊദി പൗരന്മാരുടെ ഒഴുക്ക് ശക്തമാകുമെന്നാണ് കരുതുന്നത്. സുരക്ഷ ചൂണ്ടിക്കാട്ടി വിസ സമ്പ്രദായത്തില്‍ മാറ്റം വരുത്തിയിരുന്നതിനാല്‍ ഇന്ത്യയിലേക്കുള്ള സഊദി സന്ദര്‍ശകരുടെ വരവ് ഏറെക്കുറെ അവസാനിച്ചിരുന്നു. വിസ ലഭ്യമാക്കുന്നതിനുള്ള കടമ്പകള്‍ പ്രഹസനം ആണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യാ സന്ദര്‍ശനത്തില്‍ നിന്നും സന്ദര്‍ശകര്‍ പിന്മാറുന്നത് ചൂണ്ടിക്കാട്ടി സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
പുതിയ ഇ-വിസ ലഭ്യമാകുന്നതോടെ ടൂറിസം, ബിസിനസ്, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അനായാസം ഇന്ത്യയിലെത്താമെന്നതിനാല്‍ ടൂറിസം മേഖലക്കിത് വന്‍ നേട്ടമാകും. വിദേശകാര്യ മന്ത്രാലയത്തിന്റെ സൈറ്റില്‍ പ്രവേശിച്ച് വിസ എമിഗ്രേഷനില്‍ സമര്‍പ്പിക്കുന്നതോടെ വിസ സ്റ്റാമ്പ് ചെയ്യും.
നിലവില്‍ ഇന്ത്യയിലേക്ക് വരുന്നതിന് വിരലടയാളം രേഖപ്പെടുത്തല്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കല്‍, അഭിമുഖം തുടങ്ങി കടമ്പകളേറെയുണ്ടായിരുന്നു. ഇന്ത്യന്‍ എംബസിയില്‍ എത്തി ചെയ്യേണ്ട കാര്യങ്ങള്‍ ആയതിനാല്‍ സഊദികളെ ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ നിന്നും പിന്തിരുച്ചിരുന്നു. പുതിയ സംവിധാനം ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."