HOME
DETAILS
MAL
വിമാനത്താവള മാര്‍ച്ച് നടത്തും
backup
July 26 2016 | 21:07 PM
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ജില്ലയിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കു മാര്‍ച്ച് നടത്താന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ പഞ്ചായത്തു യോഗത്തില്‍ തീരുമാനമായി. ഇതു സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി ഓഗസ്ത് ഒന്നിന് ജില്ലാ പഞ്ചായത്തില്‍ ജന പ്രതിനിധികളുടെ യോഗം ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഉമര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, അനിതാ കിഷോര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."