വ്യാജകോഴ്സിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ്: കാന്തപുരം ഉള്‍പ്പെടെ 14പേര്‍ക്കെതിരേ കേസെടുത്തു
കുന്ദമംഗലം: കാരന്തൂര്‍ മര്‍കസിന്റെ കീഴില്‍ മര്‍കസ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജി(എം.ഐ.ഇ.ടി)യിലെ വ്യാജകോഴ്സ് നടത്തി വഞ്ചിച്ചതിന് സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥി നല്കിയ പരാതിയെ തുടര്‍ന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്ക്കെതിരേ പൊലിസ് കേസ്. മനഃപൂര്‍വമുള്ള വഞ്ചന, ഗൂഢാലോചനയോടെയുള്ള വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുന്ദമംഗലം പൊലിസ് കേസെടുത്തിട്ടുള്ളത്. എം.ഐ.ഇ.ടിയിലെ വിദ്യാര്‍ഥിയായിരുന്ന മലപ്പുറം പകരമണ്ണ ഉടാപറ്റവീട്ടില്‍ മുഹമ്മദ് നസീമിന്റെ പരാതിയെ തുടര്‍ന്നാണ് കാന്തപുരം ഉള്‍പ്പെടെ 14പേര്‍ക്കെതിരേ കേസെടുത്തത്.
കാരന്തൂര്‍ മര്‍കസിന്റെ കീഴിലുള്ള മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജി (എം.ഐ.ഇ.ടി), മര്‍കസുസ്സഖാഫത്തി സ്സുന്നിയ്യ എന്നീസ്ഥാപനങ്ങള്ക്കെതിരേയാണ് കേസ്. എം.ഐ.ഇ.ടി പ്രസിന്‍സിപ്പല്‍, ഡയരക്ടര്മാര് എന്നിവരുള്പ്പെടെയുള്ളവര്ക്കെതിരേയും കേസുണ്ട്. അംഗീകാരമില്ലാത്ത ആര്കിടെക്ചര്, സിവില്‍ എന്‍ജിനീയര്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ കോഴ്സുകള്‍ നടത്തി ഒന്നരലക്ഷം രൂപ ഫീസ് വാങ്ങിയെന്നതാണ് പരാതി.
അതേസമയം എം.ഐ.ഇ.ടിയില്‍ വ്യാജകോഴ്സിന്റെ മറവില്‍ നടന്ന കോടികളുടെ തട്ടിപ്പിനെതിരേ ഇരകളായ വിദ്യാര്‍ഥികള്‍ നടത്തുന്ന റിലേ സത്യഗ്രഹം 11-ാം ദിവസത്തേക്ക് കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."