ചൈനീസ് പ്രസിഡന്റ് ഉത്തര കൊറിയ സന്ദര്‍ശിക്കുന്നു
ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉത്തരകൊറിയ സന്ദര്‍ശിക്കുന്നു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ജിന്‍പിങ് വ്യാഴാഴ്ച ഉ.കൊറിയയില്‍ എത്തും. ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള ചര്‍ച്ചയില്‍ ജിന്‍പിങ് മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.
14 വര്‍ഷത്തിന് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഇവിടെ സന്ദര്‍ശനം നടത്തുന്നത്. ജി20 ഉച്ചകോടി ജപ്പാനില്‍ നടക്കുന്നതിന്റെ മുന്‍പാണ് ജിന്‍പിങ്ങിന്റെ തന്ത്രപ്രധാന സന്ദര്‍ശനം.
ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. കിം ചൈനയില്‍ നാല് തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 2005ല്‍ ചൈനീസ് നേതാവ് ഹു ജിന്താവോ ആണ് അവസാനമായി ഉ.കൊറിയ സന്ദര്‍ശിച്ചത്. കിമ്മിന്റെ പിതാവ് കിം ജോങ് ഇല് ആയിരുന്നു അന്ന് ഭരണാധികാരി. ജിന്‍പിങ്ങിന്റെ സന്ദര്‍ശനത്തോടെ ഉ.കൊറിയയുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായമാണ് തുറക്കുകയെന്ന് ചൈനീസ് ദേശീയ ചാനലായ സി.സി.ടി.വി പറഞ്ഞു. കിമ്മും ട്രംപും തമ്മില്‍ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയെങ്കിലും ആണവായുധ പരീക്ഷണവുമായി ബന്ധപ്പെട്ട് യു.എസിന്റെയും ഉ.കൊറിയയുടെയും ഇടയിലെ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."