ഇന്ത്യന്‍ ഹാജിമാര്‍ മക്കയില്‍നിന്ന് മടങ്ങി
മക്ക: ഹജ്ജിനെത്തിയ ഇന്ത്യന്‍ തീര്‍ഥാടകര്‍ മുഴുവന്‍ മക്കയോട് വിടപറഞ്ഞു. ആദ്യഘട്ടത്തില്‍ ഹജ്ജിനുമുന്പേ മദീനയില്‍ വന്നിറങ്ങിയവര്‍ നാട്ടിലേക്കും രണ്ടാംഘട്ടത്തില്‍ മക്കയില്‍ എത്തിയവര്‍ മദീനാ സന്ദര്‍ശനത്തിനായും യാത്ര തിരിച്ചു. ഇതോടെ ഈ വര്‍ഷത്തെ ഇന്ത്യന്‍ ഹാജിമാര്‍ പൂര്‍ണമായും മക്കയില്‍ നിന്നു മടങ്ങി. അറുപതിനായിരത്തിലധികം ഹാജിമാരാണ് മക്കയില്‍നിന്ന് മദീനയിലേക്ക് ഇതിനകം യാത്ര തിരിച്ചത്.
അതേസമയം, മദീനയില്‍ ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര പുരോഗമിക്കുകയാണ്. ജിദ്ദ, മദീന വിമാനത്താവളങ്ങള്‍ വഴി ഇതിനകം 340 വിമാന സര്വിസുകളാണു പൂര്‍ത്തിയായത്. ഇരു വിമാനത്താവളങ്ങളും വഴി ഒരു ലക്ഷത്തിനടുത്ത് ഹാജിമാര്‍ ഇന്ത്യയിലേക്ക് മടങ്ങിക്കഴിഞ്ഞു. മലയാളി ഹാജിമാരില്‍ നാലായിരത്തോളം പേര് ഇതിനകം മദീനയില്‍നിന്നു നാട്ടിലേക്കു തിരിച്ചു. ബാക്കിയുള്ളവര്‍ വരുംദിവസങ്ങളില്‍ മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."