HOME
DETAILS
MAL
കമറുദ്ദീന്റെ ബിസിനസ് പൊളിഞ്ഞുപോയതാണ്; അഴിമതി നടത്തിയിട്ടില്ലെന്ന് ചെന്നിത്തല
backup
November 08 2020 | 07:11 AM
കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് എം.എല്‍.എ എം സി കമറുദ്ദീനെതിരായ കേസില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം സി കമറുദ്ദീന് അഴിമതി നടത്തിയിട്ടില്ല,ബിസിനസ് പൊളിഞ്ഞതാണെന്ന് ചെന്നിത്തല പറഞ്ഞു. ഈ കേസ് മുസ്ലിം ലീഗ് തീരുമാനിക്കും.നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം വിമര്‍ശിച്ചു.ഞങ്ങള്‍ അഴിമതി നടത്തും ആരും അന്വേഷിക്കേണ്ട എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന അഴിമതിയെ കുറിച്ച് ഒരു അന്വേഷണവും പാടില്ല.
ഏതുതരത്തിലുളള കൊളള നടന്നാലും ആരും അന്വേഷിക്കാന്‍ പാടില്ല.വളരെ പരിതാപകരമായ അവസ്ഥയിലാണ് സി.പി.എം എത്തിച്ചേര്‍ന്നിട്ടുളളത് എന്ന് അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."