തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രം അസൗകര്യങ്ങള്‍ക്ക് നടുവില്‍
കോടഞ്ചേരി: തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികള്‍ അസൗകര്യങ്ങള്‍ മൂലം ദുരിതത്തില്‍. കുടിവെള്ളത്തിന്റെ ലഭ്യത കുറവാണ് പ്രധാന പ്രശ്‌നം. പ്രളയ സമയത്ത് മണ്ണിടിഞ്ഞുവീണ് കിണറും പമ്പ് സെറ്റും മൂടിപ്പോയിരുന്നു.
ഡി.ടി.പി.സി ഫെലിസിറ്റേഷന്‍ കേന്ദ്രത്തിലെ കാന്റീനും പ്രവര്‍ത്തിക്കുന്നില്ല. സഞ്ചാരികള്‍ക്കായി ഒരുക്കിയിരുന്ന നാലു ക്വാട്ടേഴ്‌സുകളും പ്രവര്‍ത്തനക്ഷമമല്ല. ക്വാട്ടേഴ്‌സുകളുടെ പിന്‍ഭാഗത്തെ സുരക്ഷാമതിലും കരിങ്കല്‍ കെട്ടും തകര്‍ന്നു കിടക്കുകയാണ്. ശൗചാലയങ്ങള്‍ വെള്ളത്തിന്റെ ലഭ്യത കുറവ് മൂലം ഉപയോഗശൂന്യമാണ്.
അറ്റകുറ്റപണികള്‍ സ്വകാര്യ ഏജസികളെയാണ് എല്‍പ്പിച്ചിരിക്കുന്നത്. പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഡി.ടി.പി.സി കേന്ദ്രം അറിയിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് വനം വകുപ്പിന്റെ സഹകരണത്തോടെ പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഡി.ടി.പി.സി ഭാരവാഹികള്‍ പറഞ്ഞു.
ഇപ്പോള്‍ ഒന്നാം വെള്ളച്ചാട്ടം വരെയാണ് സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളൂ. മഴ ഇല്ലാത്തതിനാല്‍ രണ്ടാം വെള്ളച്ചാട്ടം കാണുന്നതിനു കൂടി സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."