HOME
DETAILS
MAL
റാഗിങ് പരാതിപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൈ സീനിയര്‍ വിദ്യാര്‍ഥികള്‍ തല്ലിയൊടിച്ചതായി പരാതി
backup
June 18 2019 | 10:06 AM
വണ്ടൂര്‍: മലപ്പുറം വണ്ടൂരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചതായി പരാതി. വണ്ടൂര്‍ വാണിയമ്പലം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങിനെതിരെ പരാതിപ്പെട്ടതാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കാന്‍ കാരണം. മുഹമ്മദ് ഷാഹുല്‍ കെ എന്ന വിദ്യാര്‍ഥിക്കാണ് പരുക്കേറ്റത്.
പരുക്കേറ്റതിനെ തുടര്‍ന്ന് വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തില്‍ വണ്ടൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ എം.സി കുഞ്ഞിമൊയ്തീന്റെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."