HOME
DETAILS

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ അന്വേഷണത്തിനുത്തരവ്

  
backup
May 17 2017 | 20:05 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%aa

മൂവാറ്റുപുഴ: പദവി ദുര്‍വിനിയോഗം ചെയ്ത് സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അബ്ദുള്‍ മുത്തലിബിനെതിരേ ത്വരിതാന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കോണ്‍ട്രാക്ടറായ ആലുവ നേരെവീട്ടില്‍ സുനിജോണി, ആലുവ ഇറിഗേഷന്‍ സബ് ഡിവിഷന്‍ ഓഫിസ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുമേഷ്‌കുമാര്‍ എന്നിവര്‍ക്കെതിരേയും അന്വേഷണം നടത്താന്‍ നിര്‍ദേശമുണ്ട്.
കിഴക്കേ കടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ മജീദ് നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ഉത്തരവ്. ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനില്‍നിന്ന് വിജയിച്ച അബ്ദുള്‍ മുത്തലിബിന് ബിനാമി പേരുകളില്‍ 120 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ഹരജിയില്‍ പറയുന്നു.
പുറമ്പോക്കു ഭൂമിയിലെ തോട് ഔദ്യോഗിക രേഖകളില്‍ പുഴയാക്കി റിവര്‍ പ്രൊട്ടക്ഷന്‍ ഫണ്ടില്‍ നിന്ന് 6.66 ലക്ഷം രൂപ അനുവദിപ്പിച്ചു.
പിന്നീട് ഈ തോട് നികത്തി സ്വന്തമാക്കി. വ്യാജ രേഖകള്‍ ഹാജരാക്കി പണം അനുവദിച്ചു. ഇതിനു സ്ഥാനം ദുരുപയോഗം ചെയ്തുവെന്നും 18 വസ്തുക്കള്‍ പദവി ദുര്‍വിനിയോഗം ചെയ്ത് വാങ്ങിയെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിജിലന്‍സ് ആന്റി കറപ്ഷന്‍ സ്‌പെഷല്‍ സെല്‍ എസ്.പിയോട് അന്വേഷണം നടത്തി ജൂണ്‍ 30നകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago
No Image

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

National
  •  a month ago
No Image

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Kerala
  •  a month ago
No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a month ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  a month ago