സ്വാശ്രയ ഫീസ് വര്‍ധന: കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പി.ജി കോഴ്‌സുകളിലെ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് എറണാകുളം ഡിഡിഇ ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്നു പൊലിസ് ജലപിരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു. സംഘര്‍ഷം അക്രമാസക്തമായതോടെ പൊലിസ് കെഎസ്‌യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
സ്വാശ്രയ പി.ജി.കോഴ്‌സുകളില്‍ ഇരട്ടിയിലധികം ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി അഴിമതി ലക്ഷ്യം വച്ചിട്ടുള്ളതാണെന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ആരോപിച്ചു. സ്വാശ്രയ കോളജുകള്‍ക്ക് എതിരേ സമരം നടത്തി അധികാരത്തില്‍ വന്നവര്‍ സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ നിയമപരമായ അധികാരം ഉണ്ടായിട്ടും മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഫീസ് അന്യായമായി വര്‍ധിപ്പിച്ചത് ഇടതുപക്ഷ നിലപാടില്‍ നിന്നും ഉള്ള പിന്തിരിയലാണ്.
ആരോഗ്യമേഖലയെ കറവപ്പശുവായി സി.പി.എം.കൊണ്ടു നടക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്വാശ്രയ മെഡിക്കല്‍-എന്‍ജിനീയറിങ് രംഗത്ത് നടന്ന അന്യായമായ ഫീസ് വര്‍ധനയ്ക്ക് എതിരായി ഒന്നും മിണ്ടാത്ത ഡി.വൈ.എഫ്.ഐ.-എസ്.എഫ്.ഐ നേതൃത്വത്തിന്റെ നിലപാട് വിദ്യാര്‍ഥി വഞ്ചനയാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടന്ന കെ.എസ്.യു. മാര്‍ച്ചില്‍ നേതാക്കളെ ക്രൂരമായി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് എറണാകുളത്ത് കെ.എസ്.യു. ജില്ലാ കമ്മിറ്റി ഡി.ഇ.ഒ. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് ഭാഗ്യനാഥ് എസ്. അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപക് ജോയ്, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ടിബിന്‍ ദേവസ്സി, മുഹമ്മദ് റഫീക്ക്, കെ.എച്ച്.ഹാരിസ്, കെ.എസ്.യു. സംസ്ഥാന ഭാരവാഹികളായ പി.ആര്‍.രാംലാല്‍, അസ്‌ലം പി.എച്ച്., അനൂപ് ഇട്ടന്‍, ജില്ലാ ഭാരവാഹികളായ ഷാരോണ്‍ പനയ്ക്കല്‍, മന്‍സൂര്‍ കെ.എം, ആനന്ദ് കെ. ഉദയന്‍, സല്‍മാന്‍, അനസ് കെ.എം, അരുണ്‍ ജോണ്‍, മുനീര്‍, ബിലാല്‍, ആല്‍ബിന്‍ അലക്‌സ്, ഫൈന്‍സണ്‍ ബേസില്‍, ഏലിയാസ്, ജില്‍ദോ എം, എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."