HOME
DETAILS
MAL
കുനിയില്‍ ഇരട്ടക്കൊലക്കേസ് വിചാരണ ഇന്ന് തുടങ്ങും
backup
September 19 2018 | 00:09 AM
മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലക്കേസ് വിചാരണ ഇന്ന് മുതല്‍ മഞ്ചേരി മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങും. പത്ത് ദൃക്സാക്ഷികളുള്‍പ്പെടെ 365 സാക്ഷികളുള്ള കേസിന്റെ വിസ്താരം നവംമ്പര്‍ 11വരെ തുടരും. 116 മുതല്‍ 126 വരെയുള്ള സാക്ഷികളെ ഇന്ന് രാവിലെ മുതല്‍ വിസ്തരിക്കാന്‍ തീരുമാനിച്ചു. കോടതിയില്‍ ഉന്നത പൊലളസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക നിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
2012 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. അതീഖ് റഹ്മാന് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (48), സഹോദരന് അബ്ദുല്‍ കലാം ആസാദ് (37) എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 സെപ്തംബര്‍ 10നാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."