കുടിവെള്ളമില്ലാതെ അഴീക്കലിലെ 25 കുടുംബങ്ങള്‍
പൊന്നാനി: കുടിവെള്ളം കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണ് പൊന്നാനി അഴീക്കലിലെ ഇരുപത്തി അഞ്ചോളം കുടുംബങ്ങള്‍. പ്രളയത്തില്‍ പൊതുടാപ്പുകള്‍ തകര്‍ന്നതോടെയാണ് ഇവര്‍ക്ക് കുടിവെള്ളമില്ലാതായത്.
ഓഖി ദുരന്തത്തിന് ശേഷം ഈ കുടുംബങ്ങളുടെ കിണറുകള്‍ ഉപയോഗശൂന്യമായിരുന്നു. തുടര്‍ന്ന് പൈപ്പ് വെള്ളം മാത്രമായിരുന്നു ആശ്രയം. ഇപ്പോള്‍ പ്രളയത്തില്‍ അതും ഇല്ലാതായതോടെ ഈ നാട്ടുകാര്‍ ആകെ ദുരിതത്തിലായി. പല തവണ നഗരസഭയിലും വാട്ടര്‍ അതോറിറ്റിയിലും പരാതിയുമായി ചെന്നിട്ടും പൈപ്പുകള്‍ ശരിയാക്കിയില്ല.
ഇപ്പോള്‍ സ്ഥലം കൗണ്‍സിലര്‍ അത്വീഖിന്റെ നേതൃത്വത്തില്‍ ലോറിയില്‍ ഓരോ കുടുംബങ്ങള്‍ക്കും ഫിഷിങ് ഹാര്‍ബറിലും കുടിവെള്ളമെത്തിക്കുകയാണ്. ഇവിടേക്കുള്ള ചില റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ പല സ്ഥലത്തേക്കും തലച്ചുമടായാണ് വെള്ളമെത്തിക്കുന്നത്. നൂറുക്കണക്കിന് ആളുകള്‍ എപ്പോഴും എത്തുന്ന ഫിഷിങ് ഹാര്‍ബറിലും കുടിവെള്ളമില്ല. അവിടെയും കൗണ്‍സിലര്‍ അത്വീഖ് കുടങ്ങളില്‍ സ്ഥാപിച്ച കുടിവെള്ളമാണ് ഏക ആശ്രയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."