കുത്തകകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഭരണം കുട ചൂടുന്നു : കെ രാധാകൃഷ്ണന്‍
വടക്കാഞ്ചേരി: രാജ്യത്ത് ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്കും, കുത്തകകള്‍ക്കും കുഴലൂതുകയും കുട ചൂടുകയും ചെയ്യുന്ന ഭരണമാണെന്നന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ ആരോപിച്ചു.
ബി.ജെ.പിയും ആര്‍.എസ്.എസും വര്‍ഗീയത വളര്‍ത്തുകയാണ്. നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സന്തുലനം തകര്‍ത്ത സര്‍ക്കാര്‍ സാമ്പത്തിക അരാജകത്വത്തിലേക്ക് നാടിനെ തള്ളിവിടുകയും ചെയ്തു. ബി.ജെ.പിയുടെ കുതന്ത്രങ്ങള്‍ കേരളത്തില്‍ വില പോവില്ല.
ഇവിടത്തെ ജനമനം മതേതര ചേരിക്കൊപ്പമാണെന്നും രാധാകൃഷ്ണന്‍ കൂട്ടി ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയവല്‍ക്കരണത്തിനെതിരേയും, യു.ഡി.എഫിന്റെ അപവാദ പ്രചരണങ്ങള്‍ക്കെതിരേയും സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വാഹന പ്രചരണ ജാഥക്ക് വടക്കാഞ്ചേരി ഓട്ടുപാറയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.രാധാകൃഷ്ണന്‍.
കെ.പി മദനന്‍ അധ്യക്ഷനായി. പി.കെ ഡേവീസ്, കെ.കെ രാമചന്ദ്രന്‍, ബാബു.എം.പാലിശ്ശേരി, എ.പത്മനാഭന്‍, മേരി തോമസ്, പി.എന്‍ സുരേന്ദ്രന്‍, കെ.വി നഫീസ, സേവ്യര്‍ ചിറ്റിലപ്പിള്ളി, ശിവപ്രിയ സന്തോഷ്, എം.കെ ശ്രീജ സംസാരിച്ചു. ജാഥക്ക് ചേലക്കരയിലും സ്വീകരണം നല്‍കി. കെ നന്ദകുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."