HOME
DETAILS
MAL
മധ്യപ്രദേശില്‍ യുവതികളെ മര്‍ദിച്ച സംഭവം: പാര്‍ലമെന്റില്‍ ബഹളം
backup
July 27 2016 | 10:07 AM
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് യുവതികളെ ആക്രമിച്ച സംഭവത്തില്‍ രാജ്യസഭയില്‍ ബഹളം. വിഷയം സഭയില്‍ ഉന്നയിച്ച് ബി.എസ്.പിയും, കോണ്‍ഗ്രസുമാണ് പ്രതിഷേധമുയര്‍ത്തിയത്. ബി.എസ്.പി നേതാവ് മായാവതിയാണ് ആദ്യം സബ്മിഷന് ഉന്നയിച്ചത്. പിന്നീട് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. ഗോസംരക്ഷണത്തിന്റെ പേരില്‍ ആളുകളെ മര്‍ദ്ദിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്നും മായാവതി ആവശ്യപ്പെട്ടു. മന്‍കി ബാത്തിലൂടെ എല്ലാത്തിനും മറുപടി പറയുന്ന നരേന്ദ്ര മോദി ഇക്കാര്യത്തിലും മറുപടി പറയണമെന്ന് കോണ്‍ഗ്രസും ആരോപിച്ചു. സംഭവത്തില്‍ ഉടന്‍ തന്നെ നടപടിയെടുക്കാന്‍ മധ്യപ്രദേശ് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."