HOME
DETAILS

തീവ്രവാദികള്‍ മുസ്‌ലിംകളായാലും ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ അവരെ സംരക്ഷിക്കില്ല: ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍

  
backup
July 27 2016 | 11:07 AM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%95

മനാമ: തീവ്രവാദികള്‍ മുസ്‌ലിംകള്‍ ആണെങ്കിലും അവരെ ഇസ്‌ലാമോ ഇസ്‌ലാമിക രാഷ്ട്രങ്ങളോ സംരക്ഷിക്കില്ലെന്ന് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റും സി.സി.എം.എ ചെയര്‍മാനുമായ
സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍.

'ഇസ്‌ലാമും തീവ്രവാദവും' എന്ന പേരില്‍ ബഹ്‌റൈനിലെ മുസ്‌ലിം സംഘടനയുടെ സംയുക്ത വേദിയായ സി.സി.എം.എ ശനിയാഴ്ച മനാമ ഇന്ത്യന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന ദ്വൈമാസ കാമ്പയിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ എയര്‍പോര്‍ട്ടിലെത്തിയ ഒരു മുസ്‌ലിം യുവാവിനെ സംശയാസ്പദമായി മണിക്കൂറുകളോളം തടഞ്ഞുവച്ചത് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഫഖ്‌റുദ്ധീന്‍ തങ്ങളുടെ മറുപടി.

തീവ്രവാദത്തെ ഇസ്‌ലാമൊ ഇസ്‌ലാമിക രാഷ്ട്രങ്ങളൊ അംഗീകരിക്കുന്നില്ല. ഇസ്‌ലാമില്‍ തീവ്രവാദമില്ലെന്നും തീവ്രവാദത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കാനാണ് രണ്ട് മാസത്തെ കാമ്പയിന്‍ മുസ്‌ലിം സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

മത പഠനം മെച്ചപ്പെടുത്തുന്നതിലും അനുബന്ധ സൗകര്യമൊരുക്കുന്നതിലുമുള്ള ആരോഗ്യകരമായ മത്സരങ്ങള്‍ മാത്രമാണ് മുസ്‌ലിം സംഘടനകള്‍ക്കിടയിലുള്ളത്. തങ്ങളുടെ സ്ഥാപനത്തിലെ വിദ്യാര്‍ഥികളെ ഏറ്റവും നല്ല രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ ഓരോ സ്ഥാപനങ്ങളും സംഘടനകളും മത്സരിക്കുന്നത് സ്വാഭാവികമാണ്.
സാക്കിര്‍ നായിക്കിനോട് ആശയപരമായും സംഘടനാപരമായും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഇന്ത്യക്കകത്തും പുറത്തും മത പ്രബോധനം നടത്തുന്ന ഒരു വ്യക്തിയെ ക്രൂശിക്കുന്നുവെന്നതിനാലാണ് അദ്ദേഹത്തെ പിന്തുണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിമാകാന്‍ ആരേയും തങ്ങള്‍ നിര്‍ബന്ധിക്കാറില്ല. നിര്‍ബന്ധ മതപരിവര്‍ത്തനം ഇസ്‌ലാമിലില്ല. ഈയിടെയായി മുസ്‌ലിമാവാന്‍ താല്പര്യം പ്രകടിപ്പിച്ച് സമസ്തയിലെത്തിയ ഒരു വ്യക്തിയോട് മതം മാറിയാല്‍ ചെയ്യേണ്ട കടമകള്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ അയാള്‍ തിരിച്ചു പോയ അനുഭവമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചക സന്ദേശങ്ങള്‍ ശരിയായ രീതിയില്‍ പ്രചരിപ്പിക്കാത്തതു കൊണ്ടാണ് മത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതെന്നും ഇതര മതക്കാരോടുള്ള പ്രവാചകന്റെ സമീപനം മാതൃകാപരമായിരുന്നുവെന്നും വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിന്റെ എം.പിയായി പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ; മലയാളവും പഠിക്കാനൊരുങ്ങുന്നു

Kerala
  •  18 days ago
No Image

വിവാഹത്തെ കുറിച്ച അപവാദ പ്രചാരണങ്ങള്‍; നിയമ നടപടിയുമായി  എ.ആര്‍. റഹ്‌മാന്‍; പരാമര്‍ശങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ്

National
  •  18 days ago
No Image

കണ്ണൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര: മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള 15 മണ്ഡലങ്ങളിലെ വോട്ടുകള്‍ ഇങ്ങനെ

National
  •  18 days ago
No Image

മഹാരാഷ്ട്രയെ ആര് നയിക്കും, കൂടുതല്‍ സാധ്യത ഫട്‌നാവിസിന്; മുഖ്യമന്ത്രി പദത്തില്‍ കണ്ണുനട്ട് ഷിന്‍ഡെയും അജിത് പവാറും 

National
  •  18 days ago
No Image

കൊന്നൊടുക്കി ഇസ്‌റാഈല്‍; ബെയ്‌റൂത്തില്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു, 66 പേര്‍ക്ക് പരുക്ക്

International
  •  18 days ago
No Image

പാലക്കാട്ടെ ബി.ജെ.പിയുടെ നാണംകെട്ട തോല്‍വി;  കെ.സുരേന്ദ്രനെതിരെ പാളയത്തില്‍ പട

Kerala
  •  18 days ago
No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  19 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  19 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  19 days ago