ചിലപ്പോള്‍ അവര്‍ നമ്മെ കൊന്നേക്കും; മോദിക്കും ബിജെപിക്കുമെതിരേ വികാരനിര്‍ഭരമായി കേജ്‌രിവാളിന്റെ പ്രസംഗം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇച്ഛാഭംഗം സംഭവിച്ചിരിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. തന്നെയും എംഎല്‍എമാരേയും കൊല്ലാന്‍വരെ മോദിക്ക് കഴിഞ്ഞേക്കുമെന്നും കേജ്‌രിവാള്‍ പറഞ്ഞു.
സമൂഹ മാധ്യമമായ യൂട്യൂബിലൂടെ പ്രവര്‍ത്തകരുമായി പങ്കുവയ്ക്കുന്ന വിഡിയോയില്‍ എംഎല്‍എമാരോട് ജീവന്‍ ത്യജിക്കാനായി തയ്യാറായിരിക്കാനും അദ്ദേഹം പറയുന്നുണ്ട്. അതിനു കഴിയില്ലെങ്കില്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങരുത്.
ചത്തര്‍പുര്‍ മണ്ഡലം എംഎല്‍എ ഖര്‍തര്‍ സിംഗ് തന്‍വാറിന്റെ വസതിയില്‍ റെയ്ഡ് നടന്നതിന്റെ പശ്ചാത്തലത്തിലാണ് കേജ്‌രിവാളിന്റെ പ്രസ്താവന.
സര്‍ക്കാറിന്റെ എല്ലാ വകുപ്പുകളും ഡല്‍ഹി പൊലിസും നമ്മുടെ പിറകെയുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ചില ബുദ്ധികേന്ദ്രങ്ങളുണ്ട്- അമിത് ഷാ, നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ ഓഫിസ്. മോദിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അമിത് ഷയാണ് എല്ലാം ചെയ്യുന്നതെന്നും കേജ്‌രിവാള്‍ പറഞ്ഞു.
മോദിക്ക് നമ്മുടെ പാര്‍ട്ടിയോട് ദേഷ്യമാണ്. ഇച്ഛാഭംഗമുള്ള പ്രധാനമന്ത്രിയുടെ കൈയില്‍ രാജ്യം എത്രത്തോളം സുരക്ഷിതമായിരിക്കുമെന്നും കേജരിവാള്‍ ചോദിച്ചു. ഇതിനെ പറ്റി ചിന്തിച്ച് തനിക്ക് ഉറങ്ങാനേ പറ്റുന്നില്ല.
ഇതൊരു നിര്‍ണായക നിമിഷമാണന്നും കുടുംബങ്ങളുമായി ആലോചിച്ച് ആത്മപരിശോധന നടത്തണമെന്നും കേജ്‌രിവാള്‍ എംഎല്‍എമാരോട് ആവശ്യപ്പെടുന്നുണ്ട്. രംഗം വഷളായിക്കൊണ്ടിരിക്കുകയാണ്. എന്തിനും തയ്യാറായാണ് അവര്‍ നില്‍ക്കുന്നത്. ഏതറ്റംവരെ പോകാനും അവര്‍ക്കുമടിയില്ല. ചിലപ്പോള്‍ അവര്‍ നമ്മെ കൊന്നേക്കും. എന്നേയും കൊല്ലും. എന്തും ചെയ്യാന്‍ ശക്തിയുള്ളവരാണവര്‍- കേജ്‌രിവാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."