ഇന്ത്യന്‍ പോസ്റ്റ് പെയ്‌മെന്റ്‌സ് ബേങ്ക് പദ്ധതി തുടക്കം
പാലക്കാട്: തപാല്‍ വകുപ്പ് ബേങ്കിങ് മേഖലയിലേക്ക് മാറുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പോസ്റ്റ് പെയ്‌മെന്റ്‌സ് ബേങ്ക് പദ്ധതി തുടക്കമായി.
നിലവില്‍ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസ്, ചന്ദ്രനഗര്‍, മരുതറോഡ്, പള്ളത്തേരി, തത്തമംഗലം എന്നിവിടങ്ങിലുള്ള തപാല്‍ ഓഫിസുകളിലും പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതിനായി നഗരത്തില്‍ സിവില്‍ സ്റ്റേഷന്‍, നഗരസഭാ പോലുള്ള പ്രധാന ഭാഗങ്ങളില്‍ പ്രത്യേക സ്റ്റാളുകള്‍ നടത്തി വരുകയാണ് തപാല്‍ വകുപ്പെന്നും ജനങ്ങള്‍ക്കിടയില്‍ ഈ പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
18 വയസ് തികഞ്ഞ ആര്‍ക്കും ഈ അക്കൗണ്ട് അധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് തുടങ്ങാം. അക്കൗണ്ട് തുടങ്ങുന്നതിന് 100 രൂപ മാത്ര നല്‍കിയാല്‍ മതി. മിനിമം ബാലന്‍സ് ഒന്നു തന്നെ വേണ്ടെന്നാണ് ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ടിനെ മറ്റൊരു പ്രത്യേകത.
അക്കൗണ്ടില്‍ തുക നിലനിര്‍ത്തുന്നവര്‍ക്ക് നാല് ശതമാനം പലിശയും നല്‍കുന്നുണ്ട്. അക്കൗണ്ട് തുടങ്ങുന്നതോടൊപ്പം ക്യു ആര്‍ കാര്‍ഡ് ഉപഭോക്താവിന് ലഭിക്കുന്നു. ഈ കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ ബേങ്കിംഗ്, മിസ്ഡ് കോള്‍ ബേങ്കിംഗ്, എസ്.എം.എസ് ബേങ്കിംഗ് സേവനം ലഭിക്കുന്നു. കൂടാതെ മണി ട്രാന്‍സ്ഫര്‍, മൊബൈല്‍ മറ്റും ഡി.ടി.എച്ച് റിച്ചാര്‍ജ്, ഇലക്ട്രിസിറ്റി, വാട്ടര്‍, ഗ്യാസ് തുടങ്ങിയവയുടെ ബില്ലുകള്‍, ഇന്‍ഷ്വറന്‍സ് പ്രിമീയം, സംഭാവന, എന്നീങ്ങനെ എല്ലാ പണ പരിവര്‍ത്തനവും ഈ ക്യു ആര്‍ കാര്‍ഡിലൂടെ തപാല്‍ വകുപ്പ് സേവനം നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."