ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വൈകിട്ട് പ്രധാന ഡോക്ടര്‍മാര്‍ എത്തുന്നില്ല
കൊല്ലം: ജില്ലാ ആശുപത്രിയില്‍ വൈകിട്ട് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിക്ക് പ്രധാന ഡോക്ടര്‍മാര്‍ എത്തുന്നില്ലെന്ന് ജില്ലാപഞ്ചായത്ത് യോഗത്തില്‍ വീണ്ടും പരാതി. അള്‍ട്രാസൗണ്ട് സ്‌കാനിങ് വിഭാഗം പ്രവര്‍ത്തനരഹിതമായതിലും പരാതി ഉയര്‍ന്നു. പുറത്തുള്ള സ്ഥാപനങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ് ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാത്തതെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.
ജില്ലാ ആശുപത്രിയില്‍ വൈകിട്ട് ഹൗസ് സര്‍ജന്മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും മാത്രമാണ് ഡ്യൂട്ടിയിലുള്ളതെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജൂലിയറ്റ് നെല്‍സണ്‍ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ രോഗികളെപ്പോലും ഡോക്ടര്‍മാര്‍ വൈകിട്ട് വാര്‍ഡുകളില്‍ പോയി പരിശോധിക്കുന്നില്ലെന്ന് കെ.സി ബിനു പരാതിപ്പെട്ടു. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഹാജര്‍ കര്‍ശനമാക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വി. അജിത പറഞ്ഞു. ഗുണനിലവാരമുള്ള ചികിത്സ നടത്തണമെന്ന് ഡോക്ടര്‍മാര്‍ക്ക്് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ 65 സ്‌കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ അനുവദിച്ചെങ്കിലും പല സ്‌കൂളുകളിലും പ്രവര്‍ത്തിക്കുന്നില്ലെന്ന് ആര്‍. രശ്മി പരാതിപ്പെട്ടു.
ടോയ്‌ലറ്റ് നിര്‍മാണം നടന്നുവരുന്നതിനാലാണ് ചല സ്‌കൂളുകളില്‍ മെഷീനുകള്‍ സ്ഥാപിക്കാതിരുന്നത്്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ മെഷീന്‍ സ്ഥാപിക്കണമെന്ന്് നിര്‍ദ്ദേശിച്ചിരുന്നതായി ജില്ലാ സാമൂഹിക നീതി ഓഫിസര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് സ്‌കൂളുകളില്‍ പരിശോധന നടത്തും. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ എത്താത്ത നിര്‍വഹണ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കുമെന്നും സര്‍ക്കാരിലേക്ക് വിവരം അറിയിക്കുമെന്നും പ്രസിഡന്റ് സി. രാധാമണി അറിയിച്ചു.
ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഊട്ടുപുരയുടെ വാടക ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ വാങ്ങണമെന്ന് യോഗം നിര്‍ദേശിച്ചു.
ആശുപത്രി സി.എം.ഒയാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. നേരത്തെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വാടക വാങ്ങിയതിന് ഓഡിറ്റ് തടസമുണ്ടായിരുന്നു. മൂന്നു വര്‍ഷമായി ആരും വാടക വാങ്ങുന്നില്ല. അഞ്ചര ലക്ഷം രൂപ ഇപ്പോള്‍ കുടിശികയുണ്ട്. തുക ആശുപത്രി വികസനസമിതി ഫണ്ടിലേക്ക് അടയ്ക്കാന്‍ യോഗം നിര്‍ദേശിച്ചു.
ജില്ലാ ആശുപത്രിയിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് ഈ മാസം തന്നെ തറക്കല്ലിടാന്‍ കഴിയുമെന്ന് സെക്രട്ടറി കെ. പ്രസാദ് യോഗത്തില്‍ അറിയിച്ചു. ഇതിന് 2.23 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 400 കിലോലിറ്റര്‍ ശേഷിയുള്ള പ്ലാന്റ് ആണ് സ്ഥാപിക്കുന്നത്. പഴയ ആര്‍.എം.ഒ ക്വാര്‍ട്ടേഴ്‌സിന്റെ സ്ഥലത്താണ് നിര്‍മാണം. കായംകുളം അസ്ഥാനമായ കമ്പനിയാണ് കരാറെടുത്തത്. കരാറുകാര്‍ ഇതിന്റെ നിരതദ്രവ്യം 11.5 ലക്ഷം രൂപ അടയ്ക്കാന്‍ വൈകിയതിലുള്ള പിഴപ്പലിശ ഒഴിവാക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗം കെട്ടിടത്തിന് മുകളില്‍ രണ്ടു നിലകള്‍ നിര്‍മിക്കാന്‍ അനുമതിയായി. ഒരു നിലയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. തീരദേശ വികസന കോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."