അവാമി ലീഗ് പ്രവര്‍ത്തകരുടെ കൊല: ബംഗ്ലാദേശില്‍ 23 പേര്‍ക്ക് വധശിക്ഷ
ധാക്ക: അവാമി ലീഗ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബംഗ്ലാദേശില്‍ 23 പേര്‍ക്ക് വധശിക്ഷ. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി(ബി.എന്‍.പി) നേതാവടങ്ങുന്ന സംഘത്തിനാണ് ബംഗ്ലാദേശ് കോടതി ശിക്ഷ വിധിച്ചത്.
ധാക്കാ സെകന്‍ഡ് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഖമറുന്നഹാര് ആണ് വിധി പുറപ്പെടുവിച്ചത്.
ബി.എന്‍.പി നേതാവ് അബ്ദുല്‍ ബശാര്‍ കാശു, ദലീം, യാകൂബ് അലി, റഫീഖ്, ഹലീം, റൂഹല്‍, ശഹാബുദ്ദീന്, ലിയാഖത് അലി മാസ്റ്റര്‍, സിറാജുദ്ദീന്, ഇദ്രീസ് അലി, മുഹമ്മദ് ഹുസൈന്, അബ്ദുല്‍ കലാം, അഹദ് അലി, ഹുജിറുദ്ദീന്, ഫാറൂഖ് ഹുസൈന്, ഗുലാം, അബ്ദുല്‍ ഹയ്യ് എന്നിവര്‍ക്കാണ് വധശിക്ഷ പുറപ്പെടുവിച്ചത്.
2002 മാര്‍ച്ച 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബരീക്, ബാദല്‍, ഫാറൂഖ്, കബീര്‍ എന്നിവരെ പ്രതികള്‍ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയ ശേഷംതീകൊളുത്തി കൊല്ലുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."