ചീട്ടുകളി വ്യാപകമായി; യുവാക്കള്‍ തടഞ്ഞ
പട്ടാമ്പി: പൊലിസില്‍ പരാതിപെട്ടിട്ടും കൈപ്പുറം പരിസരപ്രദേശങ്ങളില്‍ വ്യാപകമായ ചീട്ടുകളിക്ക് പരിഹാരം കാണാന്‍ യുവാക്കള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം രാത്രി ഇവിടെ തമ്പടിച്ച് ചീട്ടുകളിച്ചിരുന്നവരെ തടയാനെത്തിയത് അമ്പതിലേറെ യുവാക്കളായിരുന്നു.ചീട്ടുകളിയുടെ മറവില്‍ സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടവും വര്‍ധിച്ചതോടെയാണ് യുവാക്കള്‍ സംഘടിച്ചെത്തിയത്. പലിശ സംഘത്തിന്റെ ഇടപാടുകളുടെ പ്രധാന കേന്ദ്രവും ഇവിടങ്ങളില്‍ ഉള്ളതും ഇതുമൂലം ജനങ്ങളുടെ സൈ്വരജീവിതം തടസ്സപ്പെടുത്തുന്നതിനിടയാക്കിയിട്ടുണ്ട്.ചീട്ടുകളികള്‍ക്കിടയില്‍ പതിവായി സംഘട്ടനങ്ങളും കൊള്ളപലിശ സംഘത്തിന്റെ വലയില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്ന കുടുംബാംഗങ്ങളും ഇവിടെ വര്‍ധിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഒഫിസിന് സമീപത്തെ സ്വകാര്യ സ്ഥലത്തും കൈപ്പുറം-വിളത്തൂര്‍ റോഡിലെ തോടിന് സമീപവും ആനേങ്ങോടി, മൈലാടി തുടങ്ങിയ ഒഴിഞ്ഞ പ്രദേശങ്ങളിലും ചീട്ടുകളി സംഘങ്ങള്‍ തമ്പടിക്കുന്നത് അന്യപ്രദേശങ്ങളില്‍ നിന്നും വന്നവരാണന്നും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍വരെ ഇവിടെ നടക്കുന്നതായും പരിസരപ്രദേശത്തുകാര്‍ ചൂണ്ടി കാട്ടുന്നു. പൊലിസില്‍ പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ചീട്ടുകളിക്കെതിരെ പരാതിപറഞ്ഞവരെ ഭീഷണിപ്പെടുത്തുന്നതും ഇവര്‍ പൊലിസില്‍ സ്വാധീനമുള്ളവരാണന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പരാതിപറഞ്ഞവരെ പൊലിസിനെ കൊണ്ട് തന്നെ ഭീഷണിപ്പെടുത്തിയ സംഭവം മുമ്പ് ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു.നാട്ടുകാര്‍ ഒറ്റകെട്ടായി മുന്നിട്ടിറങ്ങി പൊലിസിന്റെ സഹായത്തോടെ പരിസരപ്രദേശത്തുനിന്നും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം അമര്‍ച്ചചെയ്യുന്നതിനായി തയ്യാറായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."