HOME
DETAILS
MAL
റെയില്‍വേ സ്റ്റേഷന്‍ സ്വകാര്യവല്‍ക്കരണം: പിന്നീട് പ്രതികരിക്കുമെന്ന് എം.പി
backup
May 17 2017 | 21:05 PM
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ സ്വകാര്യസംരംഭങ്ങള്‍ ആരംഭിക്കുന്ന വിഷയത്തില്‍ പിന്നീട് പ്രതികരിക്കുമെന്ന് എം.കെ രാഘവന്‍ എം.പി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. റെയില്‍വേ സ്റ്റേഷനില്‍ സ്വകാര്യസംരംഭകരുടെ സഹായത്തോടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് എം.പിയുടെ പ്രതികരണം മാധ്യമപ്രവര്‍ത്തര്‍ ആരാഞ്ഞത്. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനുള്ള സമയമായിട്ടില്ലെന്നും പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ ആരോപണമുന്നയിക്കുന്നവര്‍ അത് തുടരട്ടെയെന്നും സമയമാവുമ്പോള്‍ എല്ലാം തുറന്നുപറയുമെന്നും എം.പി ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."